Advertisment

ഹാരിസിന്റെ ജീവിതവും രാഷ്രീയ ഉയർച്ചയും ചിത്രീകരിക്കുന്ന ചെറു ചിത്രം ഒക്ടോബറിൽ

New Update
ffffffffguuuuuuuu

കമലാ ഹാരിസിന്റെ ജീവിതവും രാഷ്രീയ ഉയർച്ചയും ചിത്രീകരിക്കുന്ന ചെറു ചിത്രം ഒക്ടോബറിൽ അമേരിക്കയിൽ ഒട്ടാകെ റിലീസ് ചെയ്യും. 'കമല' സംവിധാനം ചെയ്തത് കന്നിക്കാരായ സമീർ സാക്കിർ, ജെറാർഡ് പിസാറോ എന്നിവർ ചേർന്നാണ്.  

Advertisment

യുഎസ് ചരിത്രത്തിൽ ആദ്യമായി പ്രമുഖ കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്ന കറുത്ത വർഗക്കാരിയും ഏഷ്യൻ വംശജയുമായ . കഥപറച്ചിലും ആനിമേഷനും പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്."ചിത്രം കമലയുടെ രാഷ്ട്രീയ യാത്ര മാത്രമല്ല പറയുന്നത്. അവരുടെ മാനുഷികതയാണ് പ്രമേയം,"  പിസാറോ പറഞ്ഞു. "

എത്ര ഉല്ലാസവതിയായ പോരാളിയാണ് അവരെന്നു ചിത്രം പറയുന്നു."ഇൽയൂമിന 8, പിസാറോ ക്രിയേറ്റിവ് കമ്പനികൾ ചേർന്നാണ് ചിത്രം നിർമിച്ചത്.സംസ്‌കൃതത്തിൽ കമല എന്നു പറയുന്ന താമരയുടെ പ്രതീകം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വളർച്ചയും ദൃഢതയും ചിത്രത്തിൽ ആവർത്തിച്ചു വരുന്ന പ്രമേയമാണ്.

രചന കൂടി നിർവഹിച്ച സമീർ സാക്കിർ പറയുന്നത് വിജയം ഉറപ്പില്ലാത്തവർ വിജയം ഉറപ്പില്ലാത്ത ഒരാളെ കുറിച്ച് എടുത്ത ചിത്രമാണിതെന്നാണ്. ഹാരിസിന്റെ യാത്രയും നിർമാതാക്കൾ നേരിട്ട വെല്ലുവിളിയും സൂചിപ്പിക്കയായിരുന്നു അദ്ദേഹം. ട്രേസി ബിങ് ആണ് നിർമാതാവ്.



Advertisment