Advertisment

കാട്ടുതീ അതിവേഗം പടരുന്നു, കലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

New Update
gggggfyhf

കലിഫോർണിയയുടെ തെക്കു നാലു കൗണ്ടികളിൽ  പടുകൂറ്റൻ കാട്ടുതീ പടരുന്നത് കണക്കിലെടുത്തു ഗവർണർ ഗവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ച ഹൈലാൻഡിലേക്കു സഞ്ചരിച്ച ന്യൂസം ലോസ് ആഞ്ചലസ്‌, സാൻ ബെർണാർഡിനോ  കൗണ്ടികളിലും ഓറഞ്ച്, റിവർസൈഡ് കൗണ്ടികളിലും അടിയന്തവരാവസ്ഥ പ്രഖ്യാപിച്ചു.

Advertisment

ആദ്യത്തെ രണ്ടു കൗണ്ടികളിൽ വേഗത്തിൽ പടരുന്ന ബ്രിജ് ഫയർ നേരിടാൻ ഫെഡറൽ സഹായം ലഭിച്ചെന്നു ന്യൂസമിന്റെ ഓഫിസ് അറിയിച്ചു. ഓറഞ്ചിലും റിവർസൈഡിലും കത്തുന്നത് എയര്പോര്ട് ഫയർ ആണ്. അതിനെ നേരിടാനും സഹായം കിട്ടി.

കഴിഞ്ഞ ആഴ്ച ആരംഭിച്ച കാട്ടുതീ ഉയരുന്ന താപനില മൂലം വഷളായി. സതേൺ കാലിഫോർണിയ റെക്കോർഡ് ചൂടിലാണ്. സസ്യങ്ങൾ ഉണങ്ങി നിൽപുമാണ്.ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബ്രിജ് ഫയർ കഴിഞ്ഞ 24 മണിക്കൂറിൽ പത്തിരട്ടിയായി. 4,000 ഏക്കറിൽ നിന്ന് 50,000 ഏക്കറിലേക്കു വ്യാപിച്ചു. തീരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.

ഞായറാഴ്ച ലോസ് ആഞ്ചലസ്‌ കൗണ്ടിയിലെ ആഞ്ചലസ്‌ നാഷനൽ ഫോറസ്റ്റിലാണ് തീ ആരംഭിച്ചത്. നൂറോളം കിലോമീറ്റർ കിഴക്കായി അപ്പോൾ ലൈൻ ഫയർ തുടങ്ങിയിരുന്നു. ആ തീയിൽ 36,481 ഏക്കർ കത്തി.

നാൽപതു വീടുകളും ക്യാബിനുകളും തീയിൽ നശിച്ചെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

എയര്പോര്ട് ഫയർ തിങ്കളാഴ്ച ഓറഞ്ച് കൗണ്ടിയിലെ ട്രാബുക്കോ കാന്യനിലാണ് ആരംഭിച്ചത്. ബുധനാഴ്ചയോടെ 23,000 ഏക്കർ കത്തി നശിച്ചു.  കാലിഫോർണിയ ഊർജിതമായ നടപടികൾ ആരംഭിച്ചതായി ഗവർണറുടെ ഓഫീസ് അറിയിച്ചു.

Advertisment