റോക്‌ലാൻഡ് ക്നാനായ സെൻറ് മേരീസ് കത്തോലിക്ക ഇടവക സമൂഹം റവ .ഫാ .ഡോക്ടർ ബിബി തറയിലിന് ഊഷ്മളമായ യാത്രയപ്പ് നൽകി

New Update
yathrayapp achan

ന്യൂയോർക്ക് : കഴിഞ്ഞ 6 വർഷമായി ന്യൂയോർക്കിലെ റോക്‌ലാൻഡ്  ക്നാനായ സെൻറ് മേരീസ് കത്തോലിക്ക  പള്ളിയുടെ വികാരി ആയിരുന്ന റവ .ഫാ .ഡോക്ടർ ബിബി തറയിലിന് ഇടവക സമൂഹം ഊഷ്മളമായ യാത്രയപ്പ് നൽകി .ന്യൂജേഴ്‌സി ഫിലാഡൽഫിയ ക്നാനായ പള്ളികളുടെ ചുമതകാരനായി മാറുന്ന ബിബി അച്ഛന് സ്നേഹഷ്മളമായ യാത്രയപ്പാണ് റോക്‌ലാൻഡ്  ഇടവക സമൂഹം നൽകിയത് .

Advertisment

IMG_3115


2019 ൽ റോക്‌ലാൻഡ് ഇടവകയിൽ എത്തുമ്പോൾ ധാരാളം പ്രധിസന്ധികളെ ഇടവക സമൂഹം നേരിട്ടിരുന്നു വലിയ മോർട്ടഗേജ് പൂർത്തിയാകാത്ത നിർമാണ പ്രവർത്തനങ്ങൾ  എല്ലാം ഒന്നായി മറികടന്നു സ്വയം പര്യപ്തയിൽ എത്തിച്ചു എന്ന് മാത്രമല്ല സാമ്പത്തികമായി മിച്ച ബഡ്ജറ്റിൽ ഇടവകയെ   എത്തിച്ചു..റോക്ക്‌ലാന്റിൽ ഈ ചെറിയ സമൂഹം ബഹു .ബീബി അച്ചന്റെ നേതൃത്വത്തിൽ കേരളത്തിൽ നിസ്സഹരായ കുടുംബങ്ങൾക്ക്   5 വീടുകൾ നിർമമിച്ചു നൽകി കൂടാതെ റാഫേൽ തട്ടിൽ പിതാവിന്റെ സ്നേഹ നിർദ്ദേശം മാനിച്ചു ഉത്തരേന്ത്യ യിലെ ഷം ഷാ ബാദ് രൂപതക് രണ്ടു ദേവാലയങ്ങൾ  പണിതു നൽകി. 
ബീബി അച്ചന്റെ ശുശ്രുഷ കാലത്തു ഇടവകയുടെ അംഗബലം ഇരട്ടിയായി വർധിച്ചു .

IMG_3116

 എല്ലാ ഗ്രേഡുകളിലേക്കും  സൺ‌ഡേ സ്കൂൾ സജീവമായി ..അങ്ങനെ ആൽമിയമായും ഭൗതികമായും ഇടവകക് ഒരു അടിത്തറ പാകി ...ഇടവക ട്രസ്റ്റീ സിബി മണലേൽ എല്ലാവർക്കും   സ്വാഗതം പറഞ്ഞു .കോ ഓർഡിനേറ്റർ തോമസ് പാലച്ചേരിൽ ആമുഖ പ്രസംഗം  നടത്തി ..ബഹുമാനപ്പെട്ട വൈദികരും കന്യസ്ത്രീകളടക്കം നിരവധി പേർ യാത്രയപ്പ് യോഗത്തിൽ സന്നിഹിദരായിരുന്നു.

IMG_3117

ഫാദർ ജോർജ് ഉണ്ണുണ്ണി ,, ബിജു ഒരപ്പാങ്കൽ , ആഷ മൂലേപ്പറമ്പിൽ (സിസിഡി പ്രിൻസിപ്പാൾ )സനു കൊല്ലറേട്ടു  (കെ സി എം  കോർഡിനേറ്റർ) സൈന മച്ചാനിക്കൽ , അമ്മിണി കുളങ്ങര (സീനിയർ ഫോറം ) ജോസ് ,എന്നിവർ ആശംസകൾ അർപ്പിച്ചു കുരിയൻ ചാലു പറമ്പിൽ (ഇടവക സെക്രട്ടറി) എല്ലാവർക്കും  നന്ദി പറഞ്ഞു ഇടവകയുടെ ഉപഹാരം പാരിഷ് എക്സിക്യൂട്ടീവ് ബഹു ബിബി അച്ഛന് നൽകി.. മറുപടി പ്രസംഗത്തിൽ റവ .ഫാ .ഡോക്ടർ ബിബി തറയിൽ എല്ല്ലാവരോടുമുള്ള നന്ദി അറിയിച്ചു സ്നേഹ  വിരുന്നോടെ  യാത്രയയപ്പ് മീറ്റിങ് പര്യവസാനിച്ചു.

ജസ്റ്റിൻ ചാമക്കാല

Advertisment