/sathyam/media/media_files/2025/09/17/ffc-2025-09-17-04-29-24.jpg)
ചിക്കാഗോ: കഴിഞ്ഞ രണ്ടു വർഷക്കാലമായി ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനയിൽ ശുശ്രൂഷ ചെയ്‌ത വൈദികർക്ക് ഇടവക സമൂഹം ഊഷ്‌മളമായ യാത്രയയപ്പ് നൽകി. ഇടവകവികാരി സ്ഥാനം ഒഴിഞ്ഞ ഫാ. തോമസ് മുളവനാലിനും ഡാളസിലെ ക്രൈസ്റ്റ് ദ കിങ് ദൈവാലയ വികാരിയായി ചുതലയേൽക്കുന്ന ഫാ. ബിൻസ് ചേത്തലിലിനുമാണ് യാത്ര നൽകിയത്.
മെയ് വുഡിൽനിന്നും ആരംഭിച്ച് ബെൻസൻവില്ലിലെ പുതിയ ദേവാലയത്തിലേക്ക് ഉള്ള തുടക്കം മുതൽ ഇന്നുവരെ അജപാലന ശുശ്രൂഷയിൽ നൽകിയ സ്തുത്യർഹമായ സേവനങ്ങൾ ഇടവകാംഗങ്ങൾ എല്ലാവരും അനുസ്മരിച്ചു. വൈദികരുടെ ത്യാഗമനസ്ഥിതിയും സമർപ്പണവും നേതൃപാട് കാര്യക്ഷമമായ തുടർ പദ്ധതികളും ഒക്കെയാണ് ഇടവക സമൂഹത്തിൻറെ വളർച്ചയുടെ വഴികൾക്ക് പ്രയോജനപ്പെട്ടതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ഇടവക സമൂഹത്തെ പ്രതിനിധീകരിച്ച് ട്രസ്റ്റി കോർഡിനേറ്റർ തോമസ് നെടുവാമ്പുഴ, മതബോധന ഡയറക്ടർ കൊളീൻ കീഴങ്ങാട്ട്, വിൻസെൻറ് ഡി പോൾ പ്രസിഡൻറ് ലിജു മാത്യു പുളിക്കപ്പറമ്പിൽ, ഫാമിലികമ്മീഷൻ കോർഡിനേറ്റർ റ്റോണിപുല്ലാപ്പള്ളി, മെൻസ് മിനിസ്ട്രി കോർഡിനേറ്റർ സജി എറപുറം, വിമെൻസ് മിനിസ്ട്രി കോർഡിനേറ്റർ മേഴ്സി ചെമ്മലക്കുഴി, യങ് അഡ പ്രതിനിധി എലൈൻ ഒറ്റതൈക്കൽ, യൂത്ത് പ്രതിനിധിസെറീന മുളയാനിക്കുന്നേൽ, ചെറുപുഷ്പ മിഷൻലീഗ് പ്രതിനിധി റാം താന്നിച്ചുവട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഇടവക സമൂഹത്തിൻറെ ഉപഹാരങ്ങളും വൈദികർക്ക് സമ്മാനിച്ചു. തങ്ങളുടെ മറുപടി പ്രസംഗത്തിൽ നാളിതുവരെ തങ്ങൾക്ക് ചെയ്തു തന്നിട്ടുള്ള എല്ലാ സഹകരണത്തിനും പ്രാർത്ഥനകൾക്കും വൈദികർ നന്ദി പറഞ്ഞു അവരുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കരുത്തേകാൻ എല്ലാവരുടെയും പ്രാർത്ഥനാ സഹായവും അഭ്യർത്ഥിച്ചു. ലിൻസ് താന്നിച്ചുവട്ടിൽ എം.സി ആയിരുന്നു. കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപ്പറമ്പിൽ എന്നിവർക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.