/sathyam/media/media_files/2025/09/15/vvvv-2025-09-15-04-15-40.jpg)
കലിഫോർണിയയിൽ അനധികൃത കുടിയേറ്റക്കാരെ തിരയുന്ന ഇമിഗ്രെഷൻ അധികൃതർ റെയ്ഡും അറസ്റ്റും നടത്തുന്ന രീതിയിൽ ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡേഴ്സ് (എ എ പി ഐ) പ്രതിഷേധിച്ചു. ലോസ് ഏഞ്ചലസിലെ അമിതമായ സൈനിക സാന്നിധ്യത്തിലും ലോങ്ങ് ബീച്ചിൽ ചേർന്ന എ എ പി ഐ നേതൃയോഗം എതിർപ്പു അറിയിച്ചു.
സെപ്റ്റംബർ 11നു നടത്ത റെക്ലയിം ഔർ സ്ട്രീറ്റ്സ് റാലി ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
കുടിയേറ്റക്കാരെ വംശീയ പരിഗണനകൾ വച്ച് തടയാൻ സെപ്റ്റംബർ 8നു സുപ്രീം കോടതി അനുമതി നൽകിയതിനെ അവർ അപലപിച്ചു. എ എ പി ഐ സമൂഹങ്ങളിൽ പെട്ടവർ അത്തരം കടന്നുകയറ്റത്തിന്റെ ഇരകളാവുന്നുണ്ട്.
എ എ പി ഐ ഇക്വിറ്റി അലയൻസ് എക്സിക്യൂട്ടീവ് ദായറക്റ്റർ മഞ്ജുഷ കുൽക്കർണി പറഞ്ഞു: "നമ്മൾ പൊതുസ്ഥലങ്ങൾ വീണ്ടെടുക്കാനും നമ്മുടെ സമൂഹങ്ങളിൽ ജീവിക്കാനുള്ള അവകാശം പുനഃ സ്ഥാപിക്കാനും വേണ്ടിയുള്ള പോരാട്ടത്തിനാണ് നമ്മൾ ഇവിടെ ഒത്തുകൂടിയത്. ഐ സി ഇ റെയ്ഡുകൾ കുടിയേറ്റക്കാരുടെയും ആ വർഗത്തിന്റെയും മേലുള്ള സംഘടിത ആക്രമണമാണ്.
"ഫെഡറൽ എൻഫോഴ്സസ്മെന്റ് നടപടികൾ കുടിയേറ്റക്കാരുടെയും അധ്വാനിച്ചു ജീവിക്കുന്ന സമൂഹങ്ങളുടെയും മേലുള്ള ആക്രമണമാണ് ഐ സി ഇ റെയ്‌ഡുകൾ. ലോസ് ഏഞ്ചലസിൽ ജീവിക്കുന്ന നമ്മുടെ സമൂഹങ്ങളെയും കുടുംബങ്ങളെയും അത് നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു."
യുണൈറ്റഡ് കംബോഡിയൻ കമ്മ്യൂണിറ്റി അസോഷ്യേറ്റ് പ്രോഗ്രാം ഡയറക്റ്റർ സയോൺ സൈപ്രസോത് പറഞ്ഞു: "നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു സമൂഹവും ഒറ്റപ്പെടാൻ പാടില്ല. അതു കൊണ്ടു നമ്മൾ ഒന്നിച്ചു നിൽക്കും.
"ഐ സി ഇ നമ്മളിൽ ഒര തേടി വരുമ്പോൾ അവർ എല്ലാവരെയും തേടിയാണ വരുന്നതെന്ന് ഓർമിക്കുക. നമ്മൾ കൈകോർക്കുമ്പോൾ നമ്മൾ നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും."
സൗത്ത് ഏഷ്യൻ നെറ്റ്വർക് എക്സിക്യൂട്ടീവ് ഡയറക്റ്റർ ശക്കീൽ സയിദ് പറഞ്ഞു: "ഇന്ന് ഈ രാജ്യത്തു നിർഭാഗ്യം കൊണ്ട് നിയമാനുസൃതം പൗരന്മാർ ആയവരെയും പട്ടാപ്പകൽ ഐ സി ഇ മാഫിയ തൂക്കിയെടുത്തു നാടു കടത്തുകയാണ്. നമുക്കിത് സഹിച്ചു കൊണ്ടിരിക്കാൻ വയ്യ. നമ്മൾ സഹിക്കില്ല."
നാടുകടത്തപ്പെട്ടവരെ ആദരിക്കാൻ അവരുടെ ചിത്രങ്ങൾ ചടങ്ങിൽ കാണിച്ചിരുന്നു. പാസിഫിക് ഏഷ്യൻ കൗൺസലിങ് സർവീസസ്, സൗത്ത് ഏഷ്യൻ നെറ്റ്വർക്, ഫാമിലീസ് ഇൻ ഗുഡ് ഹെൽത്ത്, എൽ എ വേഴ് ഹെയ്റ്റ് എന്നീ സംഘടനം പങ്കെടുത്തു.
ജൂണിനു ശേഷം കാലിഫോർണിയയിൽ 5,000ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം വെളിപ്പെടുത്തിയിരുന്നു