ഹൂസ്റ്റൺ: മേയർ പദവി ദുരുപയോഗം ചെയ്ത ഫോർട്ട് ബെൻഡ് കൗണ്ടി മേയറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ആർവി പാർക്ക് ഉടമയുമായുള്ള വഴക്കിൽ തദ്ദേശ സ്വയംഭരണ മേധാവി എന്ന നിലയിലുള്ള സ്ഥാനം ദുരുപയോഗം ചെയ്തതിന് ഫോർട്ട് ബെൻഡ് കൗണ്ടിയിലെ കെൻഡൽട്ടൺ മേയർ ഡാരിൽ ഹംഫ്രി തിങ്കളാഴ്ച കോടതിയിൽ കുറ്റം സമ്മതിച്ചതായി ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫിസ് അറിയിച്ചു.
പൊതു വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിന് മേയർ ഡാരിൽ ഹംഫ്രിക്ക് തിങ്കളാഴ്ച ശിക്ഷ വിധിച്ചു. പൊതു വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നത് 6 മാസം വരെ തടവും അല്ലെങ്കിൽ $1,000 വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.