ജോർജിയയിലെ പാർക്കിലൂടെ നടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; നിർണായക തെളിവ് തേടി അധികൃതർ

New Update
U

ജോർജിയ: അമേരിക്കയിലെ ജോർജിയയിലുള്ള സാവന്നയിൽ പാർക്കിലൂടെ നടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി എഫ്ബിഐ തിരിച്ചിൽ ഊർജിതമാക്കി. ഡിസംബർ 10ന് രാത്രി ഫോർസിത്ത് പാർക്കിന് സമീപത്ത് വച്ചാണ് 46 വയസ്സുകാരിയായ ആഷ്‌ലി വാസിലീവ്സ്കി ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ആഷ്‌ലിയുടെ ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റു. നിലവിൽ ആഷ്​ലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Advertisment

സംഭവം നടന്ന ഡിസംബർ 10ന് രാത്രി 7 നും 8.30 നും ഇടയിൽ വീടുകളിലെ ക്യാമറകളിലോ മറ്റ് സെക്യൂരിറ്റി ക്യാമറകളിലോ സംശയാസ്പദമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ അവ കൈമാറണമെന്ന് അധികൃതർ പ്രദേശവാസികളോട് അഭ്യർഥിച്ചു. പ്രതിയെ പിടികൂടാൻ സഹായിക്കുന്ന കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ 5,000 ഡോളർ (ഏകദേശം 4.15 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഗുരുതരമായി പരിക്കേറ്റ ആഷ്‌ലിയുടെ ചികിത്സാ ചെലവുകൾക്കായി വലിയ തോതിലുള്ള ജനകീയ പങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇതിനോടകം തന്നെ വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 2,60,000 ഡോളറിലധികം (ഏകദേശം 2.15 കോടി രൂപ) സമാഹരിച്ചിട്ടുണ്ട്.

Advertisment