യുഎസിലേക്കുള്ള പല ദീർഘദൂര ഫ്ലൈറ്റുകളും എയർ ഇന്ത്യ ജൂലൈ 16 മുതൽ വെട്ടിക്കുറച്ചു. ചില റൂട്ടുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സെപ്റ്റംബർ 30 വരെയെങ്കിലും പല സുപ്രധാന റൂട്ടുകളിലും ഫ്ലൈറ്റുകൾ കുറയും.
ഡൽഹി-ഷിക്കാഗോ ഫ്ലൈറ്റുകൾ ആഴ്ചയിൽ ഏഴായിരുന്നത് മൂന്നായി കുറഞ്ഞു. ഓഗസ്റ്റിൽ അവ നാലാകും.
ഡൽഹിയിൽ നിന്നു വാഷിംഗ്‌ടൺ ഡള്ളസിലേക്കുള്ള ഫ്ലൈറ്റുകൾ ആഴ്ചയിൽ അഞ്ചിൽ നിന്നു മൂന്നായി. ഡൽഹി - സാൻ ഫ്രാൻസിസ്‌കോ ആഴ്ചയിൽ പത്തു ഫ്ലൈറ്റ് ഉണ്ടായിരുന്നത് ഏഴായി കുറഞ്ഞു.
ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ന്യൂ യോർക്ക് ജെ എഫ് കെയിലേക്കുള്ള ഫ്ലൈറ്റുകൾ ആഴ്ച തോറും ഏഴിൽ നിന്ന് ആറായി കുറയും. ഡൽഹിയിൽ നിന്നുള്ളവ ജൂലൈ 16 മുതലും മുംബൈയിൽ നിന്നുള്ളവ ഓഗസ്റ്റ് 1 മുതലും.
ഡൽഹി-നുവാർക് ആഴ്ചയിൽ അഞ്ചിൽ നിന്ന് നാലായി കുറഞ്ഞു.
ഡൽഹി-ടൊറോന്റോ ആഴ്ചയിൽ 13ൽ നിന്ന് ഏഴായി ചുരുങ്ങി. ഡൽഹി-വാൻകൂവർ ഏഴിൽ നിന്ന് നാലുമായി.
അഹമ്മദാബാദിൽ ജൂൺ 12നുണ്ടായ വിമാനാപകടത്തിനു ശേഷം സുരക്ഷ മെച്ചപ്പെടുത്താൻ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഭാഗമാണിത്.