സെപ്റ്റംബർ 1 മുതൽ ഡൽഹി-വാഷിംഗ്‌ടൺ ഫ്ലൈറ്റുകൾ നിർത്തിവയ്ക്കുന്നുവെന്നു എയർ ഇന്ത്യ അറിയിച്ചു. പല കാരണങ്ങൾ കൊണ്ടാണ് ഈ തീരുമാനമെന്നു ടാറ്റ ഗ്രൂപ്പിന്റെ ഉടമയിലുള്ള കമ്പനി പറഞ്ഞു.
പ്രധാന കാരണം ജൂൺ 12 അഹമ്മദാബാദ് അപകടത്തിന് ശേഷം 26 ബോയിങ് 787-8 വിമാനങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കായി മാറ്റിയിട്ടു എന്നതാണ്. 2026 അന്ത്യം വരെ ഈ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കും എന്നതിനാൽ വിമാനങ്ങൾക്കു ലഭ്യതക്കുറവുണ്ട്.
പാക്കിസ്ഥാന്റെ മീതെ വ്യോമപാതകൾ അടഞ്ഞു തന്നെ കിടക്കുന്നത് മറ്റൊരു ഘടകമാണ്.
സെപ്റ്റംബർ 1നു ശേഷം പറക്കാൻ ബുക്ക് ചെയ്തവരെ ബന്ധപ്പെടുമെന്നു എയർ ഇന്ത്യ പറയുന്നു. ബദൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തും.
വാഷിംഗ്ടണിലേക്കു ന്യൂ യോർക്ക്, ജെ എഫ് കെ, നുവാർക്ക്, ഇ ഡബ്ലിയു ആർ, ഷിക്കാഗോ, സാൻ ഫ്രാൻസിസ്‌കോ എന്നീ റൂട്ടുകൾ വഴി തുടർന്നും യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യ ചൂണ്ടിക്കാട്ടി. അലാസ്ക എയർലൈൻസ്, യുണൈറ്റഡ്, ഡെൽറ്റ എന്നിവ പങ്കാളികളായി തുടരുന്നു.
നോർത്ത് അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് ആറു റൂട്ടുകളിൽ നോൺ-സ്റ്റോപ്പ് സർവീസ് തുടരും. ടൊറോന്റോ, വാൻകൂവർ എന്നിവ ഉൾപ്പെടെ.
തിങ്കളാഴ്ച്ച ഡൽഹിയിൽ നിന്നു റായ്‌പൂരിൽ 160 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്നം മൂലം അപകടത്തിൽ പെടുമെന്ന ആശങ്ക ഉണ്ടായി. ഞായറാഴ്ച്ച തിരുവനന്തപുരത്തു നിന്നു ഡൽഹിക്കു പറന്ന വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു. വലിയൊരു അപകടം ഒഴിവായപ്പോൾ യാത്രക്കാരനായിരുന്ന എം പി പറഞ്ഞത് രണ്ടാം ജന്മം കിട്ടിയ പോലെയായി എന്നാണ്.