Advertisment

എക്യുമെനിക്കല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ; ബെന്‍സന്‍വില്‍ ക്‌നാനായഇടവക ജേതാക്കള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgf

ചിക്കാഗോ: ചിക്കാഗോയിലെ അപ്പസ്‌തോലികസഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധക്രൈസ്തവസഭകളെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷം തോറുംനടത്തുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23 ന് ചിക്കാഗോയിലെ ഗ്ലെന്‍ എലെയ്‌നില്‍ സംഘടിപ്പിച്ചു.

11 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ ടൂര്‍ണമെന്റില്‍ ബെന്‍സന്‍വില്‍ സേക്രഡ്ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് വിജയികളായത്. ഫൈനലില്‍ മോര്‍ട്ടന്‍ ഗ്രോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയെയാണ് വിജയികള്‍ നേരിട്ടത്.

സീറോമലബാര്‍ ഇടവകയാണ് മൂന്നാം സ്ഥാനത്തെത്തിയത്. മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായ എക്യുമെനിക്കല്‍ കൗണ്‍സിലിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്‌റവ. സഖറിയാ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസി), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോര്‍ജ് (ജോ. സെക്ര), ജോക്കബ് കെ. ജോര്‍ജ് (ട്രഷറര്‍), വര്‍ഗീസ് പാലമലയില്‍ (ജോ. ട്രഷറര്‍) എന്നിവരാണ്.

Advertisment