ടെനിസി സ്കൂൾ വെടിവയ്പ്പ്: വിദ്യാർഥി കൊല്ലപ്പെട്ടു; പ്രതി ആത്മഹത്യ ചെയ്തു

author-image
പി പി ചെറിയാന്‍
Updated On
New Update
Vvvv

നാഷ്‌വില്ല : ടെനിസിയിലെ നാഷ്‌വില്ലിലുള്ള ആന്‍റിയോക്ക് ഹൈസ്കൂളിൽ വെടിവയ്പ്പ്. ഒരു വിദ്യാർഥി കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പര‌ുക്കേൽക്കുകയും ചെയ്തു. വെടിവെച്ച കൗമാരക്കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. സോളമൻ ഹെൻഡേഴ്‌സൺ ആണ് വെടിവെപ്പ് നടത്തിയതെന്ന് അധികൃതർ തിരിച്ചറിഞ്ഞു.

Advertisment

നാഷ്‌വില്ല നഗരമധ്യത്തിൽ നിന്ന് ഏകദേശം 12 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ആന്‍റിയോക്ക് ഹൈസ്കൂൾ ബുധനാഴ്ച സ്കൂളിലെ കഫറ്റീരിയയിൽ സംഭവത്തെ തുടർന്ന് അടച്ചിട്ടു. 16 വയസ്സുള്ള ജോസ്ലിൻ കൊറിയ എസ്കലാന്റേ എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാർഥിയുടെ കൈയ്ക്ക് പരുക്കേറ്റു.

സോളമൻ ഹെൻഡേഴ്‌സൺ സ്കൂൾ ബസിലാണ് ഹൈസ്കൂളിൽ എത്തിയത്. കഫറ്റീരിയയിൽ ആക്രമണം അഴിച്ചുവിട്ട ശേഷം ഹെൻഡേഴ്‌സൺ തലയിൽ വെടിവച്ച് മരിച്ചുവെന്ന് മെട്രോ നാഷ്‌വില്ലെ പൊലീസ് മേധാവി ജോൺ ഡ്രേക്ക് പറഞ്ഞു.

ഹെൻഡേഴ്‌സൺ ഓൺലൈനിൽ പോസ്റ്റ് ചെയ്തതായി കരുതുന്ന വിവരങ്ങൾ അധികൃതർ അന്വേഷിക്കുന്നുണ്ട്. വെടിവയ്പ്പിന് മുൻപ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തതായി ആരോപിക്കപ്പെടുന്ന മാനിഫെസ്റ്റോയിൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ

Advertisment