വാഷിങ്ടണ്‍: ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ എത്രയും പെട്ടെന്ന് പൈലറ്റുമാരെ തിരിച്ച് വിളിച്ച് വെടി നിര്‍ത്തല്‍ കരാര്‍ മുന്നോട്ടു കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇറാന്‍ കരാര്‍ ലംഘിച്ചു, അതിനൊപ്പം തന്നെ ഇസ്രയേലും കരാര്‍ ലംഘിച്ചു. ഇസ്രയേലിന്‍റെ നടപടിയില്‍ താനൊട്ടും സന്തുഷ്ടനല്ല. ഇസ്രയേല്‍ ബോംബിടുന്നതില്‍ നിന്ന് പിന്മാറണം. അല്ലാത്ത പക്ഷം ഗുരുതരമായ കരാര്‍ ലംഘനമായത് മാറും. നിങ്ങളുടെ പൈലറ്റുകളെ തിരിച്ചു വിളിക്കൂ എന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും നിരന്തരമായി ആക്രമണത്തില്‍ ഏര്‍പ്പെടുന്നതില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
അതേ സമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന ആരോപണത്തെ ഇറാന്‍ എതിര്‍ത്തു. രണ്ട് ഇറാനിയന്‍ മിസൈലുകള്‍ തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശ്പപെടുന്നത്.