/sathyam/media/media_files/2025/08/25/ggv-2025-08-25-04-07-41.jpg)
യുഎസ്-ഇന്ത്യ ബന്ധങ്ങൾ മോശമായിരിക്കെ വൈറ്റ് ഹൗസിൽ ലോബിയിങ് നടത്താൻ ഇന്ത്യ പ്രസിഡന്റ് ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ബ്രയാൻ ലാൻസയെ തിരഞ്ഞെടുത്തു. ലാൻസ ഓഗസ്റ്റ് 15 മുതൽ ഇന്ത്യൻ ഗവൺമെന്റിനു വേണ്ടി പ്രവർത്തിച്ചു തുടങ്ങിയെന്നു റിപ്പോർട്ടുകൾ പറയുന്നു.
ട്രംപിന്റെ ട്രാൻസിഷൻ ടീമിൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആയിരുന്ന ലാൻസയുടെ മെർക്കുറി പബ്ളിക് റിലേഷൻസ് എന്ന സ്ഥാപനത്തിന് ഇന്ത്യ മാസം തോറും $75,000 നൽകും. നവംബർ 14 വരെയാണ് നിയമനം.
ഏപ്രിൽ 24നു ഒരു വർഷത്തേക്കു എസ് എച് ഡബ്ലിയു പാർട്നെഴ്സിലെ ജേസൺ മില്ലറെ ഇന്ത്യ ലോബിയിങ്ങിനു നിയമിച്ചിരുന്നു. പ്രതിമാസം $150,000 നൽകുന്ന ഈ കരാർ ഒപ്പിട്ടു ആറു മാസം പോലും ആകുന്നതിനു മുൻപാണ് രണ്ടാമതൊരു ലോബിയിസ്റ്റിനെ നിയമിക്കുന്നത്.
ട്രംപിന്റെ ടീമിൽ സുപ്രധാന ചുമതല വഹിച്ച ലാൻസയ്ക്കു പ്രസിഡന്റിനോട് ഏറ്റവും അടുപ്പമുള്ള വൃത്തങ്ങളെ എത്തിപ്പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ ട്രംപ് ആദ്യം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച 2016ൽ ലാൻസ ട്രംപ്-മൈക്ക് പെൻസ് കാമ്പയ്ൻ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ ആയിരുന്നു.
ജേസൺ മില്ലർ ആവട്ടെ, 2016ൽ മുഖ്യ വക്താവ് ആയിരുന്നു. 2020ൽ കാമ്പയ്നിലെ സീനിയർ അഡ്വൈസർ ആയി.