അമേരിക്കന്‍ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2025 ജൂലായ് 16 മുതല്‍ 19 വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ഹില്‍ട്ടന്റെ വാഷിംഗ്ടണ്‍ ഡ്യൂലെസ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വെച്ച് വിവിധ പ്രോഗ്രാമുകളോടെ നടത്തപ്പെടുന്നു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവാ ചീഫ് ഗസ്റ്റായും, അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപോലീത്താ, അഭിവന്ദ്യ മോര്‍ ജോസഫ് ബാലി മെത്രാപോലീത്ത എന്നിവര്‍ ഗസ്റ്റ് സ്പീക്കര്‍മാരായും, ഫാ. ഏലിജാ എസ്തഫാനോസ് യൂത്ത് സ്പീക്കറായും, ഡോ.സാറാ നൈറ്റ് കീനോട്ട് സ്പീക്കറായും നടത്തപ്പെടുന്ന ഈ കുടുംബമേളയുടെ ചിന്താവിഷയം 'വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാന്‍-11-40' എന്നതായിരിക്കും.
അനുഗ്രഹകരമായ ഈ കുടുംബസംഗമത്തിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ അറിയിച്ചു.