ആരാധക ലോകത്തെ ദുഃഖത്തിലാഴ്ത്തി വിടവാങ്ങിയ ഹള്‍ക്ക് ഹോഗന്‍1980കളിലും 90-കളിലും ഡബ്ല്യൂഡബ്ല്യൂഇയെ ലോകമെമ്പാടും പ്രശസ്തനാക്കിയ റസ്ലിങ് ഇതിഹാസം. ടെറി ജീന്‍ ബൊല്ലിയ എന്ന ഹള്‍ക്ക് ഹോഗന്‍ ഇനി ഓര്‍മ്മ

New Update
Yyhvf

വാഷിങ്ടണ്‍: ആരാധക ലോകത്തെ ദുഃഖത്തിലാഴ്ത്തി വിടവാങ്ങിയ ഹള്‍ക്ക് ഹോഗന്‍1980കളിലും 90-കളിലും ഡബ്ല്യൂഡബ്ല്യൂഇയെ ലോകമെമ്പാടും പ്രശസ്തനാക്കിയ റസ്ലിങ് ഇതിഹാസം. വ്യാഴാഴ്ച രാവിലെ ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment

ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. വിവരമറിഞ്ഞ് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ പ്രവർത്തകർ ആംബുലൻസിലേക്ക് അദ്ദേഹത്തെ കയറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


രക്ഷാപ്രവർത്തകർ ഹള്‍ക്ക് ഹോഗന്റെ ജീവൻ രക്ഷിക്കാനായി നെഞ്ചില്‍ അമർത്തുന്നതും മറ്റും കാണാം. ആശുപത്രിയില്‍ അതിവേഗം എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 9:51നാണ് ഹള്‍ക്ക് ഹോഗന്റെ അവസ്ഥയെക്കുറിച്ചുള്ള ഫോണ്‍ വിളി ആശുപത്രിയില്‍ എത്തുന്നത്.


ടെറി ജീൻ ബൊല്ലിയ എന്നാണ് ഹോഗന്റെ യഥാർത്ഥ പേര്. ഹോഗന്റെ മരണം റെസ്‌ലിംഗ് ലോകത്ത് വലിയ ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നത്. 80കളിലും 90കളിലും ഡബ്ല്യൂഡബ്ല്യൂഇ റെസ്‌ലിങ് ആസ്വദിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം ഗൃഹാതുരമായ ഓർമ്മ കൂടിയാണ് ഹോഗൻ. അദ്ദേഹത്തിന്റെ ശരീരം സ്ക്രീനില്‍ തെളിയുന്നത് തന്നെ ആരാധകർക്ക് ആനന്ദമായിരുന്നു .

 1980-കളിലും 90-കളിലും ഡബ്ല്യൂഡബ്ല്യൂഇയെ ലോകമെമ്ബാടും പ്രശസ്തനാക്കിയത് ഹോഗനാണ്. കുട്ടികള്‍ പ്രത്യേകിച്ചും ഹോഗന്റെ ആരാധകരായി മാറി. ഹോഗന്റെ വലിയ രൂപവും ആരാധക പിന്തുണയും ഡബ്ല്യൂഡബ്ല്യൂഇയുടെ വളർച്ചയിൽ നിർണായകമായി . പല ലോക ചാമ്ബ്യൻഷിപ്പുകളും ഹോഗൻ നേടിയിട്ടുണ്ട്.


'റെസില്‍മാനിയ'യില്‍ പ്രധാന ആകർഷണമായിരുന്നു ഹോഗൻ. വേള്‍ഡ് ചാമ്ബ്യൻഷി പ്പ് റെസ്‌ലിങ്ങിന്റെ വളർച്ചയിലും ഹോഗൻ വലിയ പങ്കുവഹിച്ചു. ചുവപ്പും മഞ്ഞയും നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞുള്ള ഹോഗാന്റെ കടന്നു വരവ് കാത്ത് ലോകമെങ്ങും അക്കാലത്ത് കാത്തിരുന്നു.


അത്രയ്ക്കൊന്നും പ്രശസ്തമല്ലാതിരുന്ന ഡബ്ല്യൂഡബ്ല്യൂഇ റെസ്‌ലിംഗ് ഹോഗന്റെ വരവോടെയാൻ ജനപ്രിയമായത്. കുടുംബങ്ങളും കുട്ടികളും ഈ കളി ഇഷ്ടപ്പെട്ടു തുടങ്ങി. 1996-ല്‍ ഹോഗൻ തന്റെ 'കഥാപാത്ര'ത്തില്‍ ഒരു മാറ്റം വരുത്തി.

നല്ലവനായിരുന്ന ഹോഗൻ പെട്ടെന്ന് വില്ലനായി മാറി. ന്യൂ വേള്‍ഡ് ഓർഡർ എന്ന ഗ്രൂപ്പ് തുടങ്ങി. ഹോളിവുഡ് ഹള്‍ക്ക് ഹോഗൻ എന്ന പേര് സ്വീകരിച്ചു. ഇത് ഹോഗന്റെ കരിയറിനെ മാറ്റിമറിച്ചു.

Advertisment