അമേരിക്കയുടെ ഏറ്റവും തിളക്കമുള്ള പ്രകാശം…എതിരാളികളെ വെറുക്കാത്തവന്‍…അമേരിക്കന്‍ രക്തസാക്ഷി

New Update
Xfff

വാഷിംഗ്ടണ്‍: പൊതുപരിപാടിയില്‍ പങ്കെടുക്കവെ വെടിയേറ്റു മരിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ളി കിര്‍ക്കിന് ആദരാഞ്ജലി അര്‍പ്പിച്ച് അമേരിക്ക.അരിസോണയിലെ ഗ്ലെന്‍ഡേലിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിനാളുകളാണ് കിര്‍ക്ക് അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിച്ചത്.

Advertisment

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റെ ട്രംപ് അമേരിക്കന്‍ സ്വാതന്ത്ര്യത്തിനായുള്ള രക്തസാക്ഷിയെന്ന് കിര്‍ക്കിനെ വിശേഷിപ്പിച്ചു.അമേരിക്കയുടെ ഏറ്റവും തിളക്കമുള്ള പ്രകാശങ്ങളിലൊന്നിനെയാണ് കൊലപാതകി കവര്‍ന്നതെന്ന് ട്രംപ് പറഞ്ഞു.അര്‍പ്പണബോധമുള്ള ഭര്‍ത്താവ്, അച്ഛന്‍, മകന്‍, ക്രിസ്ത്യാനി, ദേശസ്നേഹി എന്നിവയെക്കെയായിരുന്നു ക്രിക്കെന്ന് ട്രംപ് പറഞ്ഞു.

എതിരാളികളെ വെറുക്കാത്ത,അവര്‍ക്ക് ഏറ്റവും നല്ലത് ആഗ്രഹിക്കുന്ന മാന്യനായ മിഷനറിയായിരുന്നു ക്രിക്ക്. എന്നാല്‍ താന്‍ അങ്ങനെയുള്ള ആളല്ലെന്നും എതിരാളിയെ വെറുക്കുന്നവനാണെന്നും അവര്‍ക്ക് നല്ലത് ആഗ്രഹിക്കുന്നയാളല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇക്കാര്യത്തില്‍ ഞാന്‍ ചാര്‍ലിയോട് വിയോജിച്ചിരുന്നു.ഇക്കാര്യത്തില്‍ കിര്‍ക്ക് തന്നോട് ദേഷ്യപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ക്രിക്കിന്റെ വിധവ എറിക്ക ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വ്യക്തിയോട് ക്ഷമിച്ചതായി പറഞ്ഞിരുന്നു.ഇതിനെ പരാമര്‍ശിച്ചാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

63,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് കനത്ത സുരക്ഷയിലാണ് നടത്തിയത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ മേധാവി പീറ്റ് ഹെഗ്സെത്ത് ,വലതുപക്ഷ അവതാരക ടക്കര്‍ കാള്‍സണ്‍, ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് എന്നിവരും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.

ചാര്‍ലി കിര്‍ക്കിനെ കൊല്ലാന്‍ കഴിയുമെന്ന് കരുതിയോ? അദ്ദേഹത്തെ അനശ്വരനാക്കുകയാണ് നിങ്ങള്‍ ചെയ്തതെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു.

കിര്‍ക്കിന്റെ രാഷ്ട്രീയ പ്രചാരണ ഗ്രൂപ്പായ ടേണിംഗ് പോയിന്റ് യുഎസ്എയാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്, വിധവയായ എറിക്ക കിര്‍ക്കാണ് ഇപ്പോള്‍ ഈ ഗ്രൂപ്പിനെ നയിക്കുന്നത്.

യൂട്ടാ സര്‍വകലാശാലയില്‍ സെപ്റ്റംബര്‍ 10ന് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ കിര്‍ക്ക് വെടിയേറ്റുവീണത്.33 മണിക്കൂറിനുള്ളില്‍ പ്രതി ടൈലര്‍ റോബിന്‍സണെ(22) അറസ്റ്റ് ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ ജനതയെയും മുസ്ലീങ്ങളെയും മറ്റുള്ളവരെയും രൂക്ഷമായി വിമര്‍ശിച്ചതിലുള്ള വെറുപ്പ് മൂലമാണ് കൊന്നതെന്ന് ടൈലര്‍ റോബിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദത്തിനുമാണ് ഈ വെളിപ്പെടുത്തല്‍ ഇടം നല്‍കിയത്.

Advertisment