അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ ബ്രാംപ്ടണിൽ

New Update
Ggg

ബ്രാംപ്ടൺ: ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ ഇതാ ബ്രാംപ്ടണിൽ എത്തിയിരിക്കുന്നു. 90 നെക്സസ് അവന്യൂവിലുള്ള ഭവാനി ശങ്കർ മന്ദിറിലാണ് 54 അടി ഉയരമുള്ള ശിവപ്രതിമ നിർമ്മിച്ചിരിക്കുന്നത്.

Advertisment

വിശ്വാസം, സംസ്ക്‌കാരം, ആഗോള പാരമ്പര്യങ്ങൾ എന്നിവയുടെ കേന്ദ്രമായി നഗരത്തെ പ്രദർശിപ്പിക്കുന്ന ഈ പ്രതിമ ബ്രാംപ്ടണിന്റെ സാംസ്കാരിക വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നതായി മന്ദിറിന്റെ മീഡിയ ആൻഡ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ താമേഷ് സിങ് പറയുന്നു. രണ്ട് വർഷം കൊണ്ട് ആർട്ടിസ്റ്റ് നരേഷ് കുമാർ കുമാവതാണ് ശിവപ്രതിമ രൂപകൽപ്പന ചെയ്തത്.

ഹിന്ദു ദേവന്മാരുടെ രണ്ട് വലിയ പ്രതിമകൾ കൂടി ബ്രാംപ്‌ടണിൽ സ്ഥിതി ചെയ്യുന്നുണ്ട്. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ സ്ഥിതി ചെയ്യുന്ന 55അടി ഉയരമുള്ള ഹനുമാൻ പ്രതിമയാണ് ഇവയിൽ ഒ മിസ്സിസാഗയിലെ ഹിന്ദു ഹെറിറ്റേജ് സെന്ററിൽ കഴിഞ്ഞ മാസം അനാച്ഛാദനം ചെയ്ത 51 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമയാണ് മറ്റൊന്ന്.

Advertisment