/sathyam/media/media_files/2026/02/20/f-2026-02-20-03-28-58.jpg)
ഡബ്ലിന്‍: ഫ്രീമേസണ്‍സില്‍ ചേരാന്‍ പാടില്ലെന്ന് സേനാംഗങ്ങള്‍ക്ക് ആന്‍ ഗാര്‍ഡ ഷിക്കോണയുടെ നിര്‍ദ്ദേശം. ലണ്ടനിലെ മെറ്റ് പോലീസ് സേനാംഗങ്ങള്‍ മറ്റ് സംഘടനയില്‍ ചേരുന്നത് വിലക്കിയ യു കെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ആന്‍ ഷിക്കോണയുടെ ഈ നീക്കം.സമാനമായ നടപടികള്‍ ലണ്ടന്‍ മെറ്റ് പോലീസും പ്രഖ്യാപിച്ചിരുന്നു.
സേനയില്‍ ചേരുന്നതിന് ഫ്രീമേസണ്‍സടക്കമുള്ള മറ്റേതെങ്കിലും സംഘടനകളില്‍ അംഗങ്ങളല്ലെന്ന സാക്ഷ്യപത്രം വേണമെന്ന് ആന്‍ ഗാര്‍ഡ ഷിക്കോണ സ്ഥിരീകരിച്ചു.സേനയിലെ അംഗങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലോ സീക്രട്ട് സൊസൈറ്റിയിലോ അംഗങ്ങളല്ലെന്ന സെല്‍ഫ് ഡിക്ലറേഷന്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം.
ഫ്രീമേസണ്‍സ്
നിഗൂഢതകള്‍ ഏറെയുള്ള പുരുഷ സോഷ്യല്‍ ക്ലബ്ബാണ് ഫ്രീമേസണ്‍സ്. അതിന്റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ ഇന്നും പുറം ലോകത്തിന് അന്യമാണ്. ഗ്രാന്‍ഡ് ലോഡ്ജസ് അടക്കം നിരവധി ചരിത്രപരമായ കെട്ടിടങ്ങള്‍ ഈ സമ്പന്ന സമൂഹത്തിന് സ്വന്തമാണ്. അവര്‍ മീറ്റിംഗുകള്‍ നടത്തുന്നതിനൊപ്പം ചിലപ്പോഴൊക്കെ പബ്ലിക് പരിപാടികളും നടത്താറുണ്ട്.ഗ്രൂപ്പിന് ഐറിഷ് ബ്രാഞ്ചുണ്ട്.അതിര്‍ത്തിയുടെ ഇരുഭാഗത്തും ലോഡ്ജുകളുണ്ട്. ഐറിഷ്, ബ്രിട്ടീഷ് പ്രതിരോധ സേനകളില്‍ സേവനമനുഷ്ഠിച്ച അംഗങ്ങളും ഇതിലുണ്ട്.
ഫ്രീമേസണ്‍സില്‍ അംഗമല്ലെന്ന ഡിക്ലറേഷന്‍ വേണമെന്ന വ്യവസ്ഥ ഡിസംബറിലാണ് ലണ്ടന്‍ മെറ്റ് പോലീസ് കൊണ്ടുവന്നത്. ഇംഗ്ലണ്ടിലെ യുണൈറ്റഡ് ഗ്രാന്‍ഡ് ലോഡ്ജ് ഈ ആവശ്യകതയ്‌ക്കെതിരെ കോടതിയെ സമീപിച്ചു.ഈ നിര്‍ദ്ദേശം ഫ്രീമേസണ്‍സിന്റെ പൊതു വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുമെന്നും മനുഷ്യാവകാശങ്ങളും ജി ഡി പി ആര്‍ നിയമങ്ങളും ലംഘിക്കുന്നതാണെന്നും സംഘടന വാദിച്ചു.
മോര്‍ഗന്റെ കൊലപാതകം
ഇനിയും തെളിയിക്കപ്പെടാത്ത 1987ലെ പ്രൈവറ്റ് ഡിറ്റക്ടീവ് ഡാനിയേല്‍ മോര്‍ഗന്റെ കൊലപാതകം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ മെറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ ഫ്രീമേസണ്‍സുമായുള്ള പഴയതോ പുതിയതോ ആയ അംഗത്വം പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.1987 മാര്‍ച്ചിലാണ് സൗത്ത് ഈസ്റ്റ് ലണ്ടനില്‍ 37കാരനായ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us