New Update
/sathyam/media/media_files/ZQdZ91n1z7LcHocc6c3y.jpg)
ഇന്ത്യൻ വിദ്യാർഥി ന്യൂയോർക്കിലെ അൽബനിയിൽ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള സായി സൂര്യ അവിനാഷ് ഗഡ്ഡേ, 26, ആണ് ജൂലൈ 7 -നു ബാർബർവിൽ ഫാൾ സിൽ വീണു മരിച്ചത്.
Advertisment
ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗോപാലപുരം മാണ്ഡലിലെ ചിത്യാല സ്വദേശിയാണ്. ട്രൈൻ യൂനിവേഴ്സിറ്റി (Trine University) വിദ്യാർഥിയാണ്. മൂത്ത സഹോദരിയുടെ കുടുംബത്തിനൊപ്പമാണ് സായി സൂര്യ വെള്ളച്ചാട്ടത്തിനു സമീപമെത്തിയത്.
പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, രണ്ട് പുരുഷന്മാർ അപകടത്തിൽ പെട്ടുവെന്നും ഒന്നിലധികം ജോലിക്കാർ രക്ഷാപ്രവർത്തനം നടത്തി എന്നും പറയുന്നു. അവരിൽ ഒരാളെ രക്ഷപ്പെടുത്തി. എന്നാൽ അവിനാഷ് മരണത്തിന് കീഴടങ്ങി
ന്യു യോർക്കിലെ കോണ്സുലേറ്റ് സംഭവം സ്ഥിരീകരിക്കുകയും സഹായവുമായി രംഗത്തു വരികയും ചെയ്തു.