'അണയാം ദൈവജനമേ' ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ഗാനം ഓഗസ്റ്റ് 9ന് പ്രാകാശനം ചെയ്യുന്നു

New Update
Gggfg

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിലെ പ്രഥമ ഗാനം 'അണയാം ദൈവജനമേ' ഓഗസ്റ്റ് 9 ശനിയാഴ്ച പ്രാകാശനം ചെയ്യുന്നു.

Advertisment

വൈകിട്ട് 7 :30 ന് നടത്തപെടുന്ന കലാ സന്ധ്യയിൽ വച്ച് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പ്രകാശനം ചെയ്യുന്ന ഈ ഗാനം രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് സെന്റ് മേരീസ് ഇടവകയിൽ പതിനഞ്ചു വർഷമായി ഗായക സംഘത്തിന് നേതൃത്വം വഹിച്ചുവന്നിരുന്ന അനിൽ മറ്റത്തിക്കുന്നേലാണ്.

സുപ്രസിദ്ധ ഗായകൻ പിറവം വിത്സണും ചിക്കാഗോ സെന്റ് മേരീസിലെ തന്നെ ഗായിക അമ്മു തോട്ടിച്ചിറയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജിത്ത് ബേബിയുടെ വോയിസ് ഓഫ് ആഡം ന്റെ ബാനറിൽ ജേക്കബ് മീഡിയ ഓഫ് ചിക്കാഗോ പുറത്തിറക്കുന്ന ഈ ഗാനത്തിന്റെ  ഓർക്കസ്ട്രഷൻ നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് ടോം ആണ്. ജെയ്‌ബു കുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫെബിൻ കണിയാലിൽ എന്നിവർ നിർമിച്ചിരിക്കുന്ന ഈ ഗാനം വിശുദ്ധ കുർബ്ബാനയുടെ പ്രവേശനഗാനമായി ആലപിക്കുവാൻ സാധിക്കത്തക്കവിധത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.

ഇടവകയുടെ പ്രധാന തിരുനാൾ ദിവസമായ ഓഗസ്റ്റ് 10 ഞായറാഴ്ചത്തെ റാസ കുർബ്ബാനയുടെ പ്രവേശനഗാനമായി ഈ ഗാനം ആലപിക്കപ്പെടും.

 

 

Advertisment