ഇന്ത്യൻ അമേരിക്കൻ യാത്രികൻ അനിൽ മേനോൻ 2026 ജൂണിൽ ബഹിരാകാശത്തേക്കു പോകുമെന്നു നാസ അറിയിച്ചു. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിൽ സോയൂസ് എംഎസ്-29 പേടകത്തിൽ മേനോൻ റഷ്യൻ യാത്രികരായ പൈറ്റർ ദുർബോവ്, അന്ന കിക്കിന എന്നിവരുമൊത്തു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പറക്കും. ഫ്ലൈറ്റ് എൻജിനിയർ ആയിരിക്കും മേനോൻ.
കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാവും വിക്ഷേപണം. എട്ടു മാസത്തോളം ഐ എസ് എസിൽ തുടരും.
മിനപൊലിസിൽ യുക്രൈനിയൻ-ഇന്ത്യൻ മാതാപിതാക്കളുടെ പുത്രനായി ജനിച്ച മേനോൻ എമെർജിസി മെഡിസിൻ ഫിസിഷ്യനും മെക്കാനിക്കൽ എൻജിനീയറും യുഎസ് സ്‌പേസ് ഫോഴ്സിൽ കേണലുമാണ്.
2021ൽ നാസ തിരഞ്ഞെടുത്ത അദ്ദേഹം 2024ൽ പഠനം പൂർത്തിയാക്കി.