ന്യൂയോര്‍ക്ക്: കേരളത്തിന്റെ മരുമകള്‍ എന്നറിയപ്പെടുന്ന അന്ന മേനോന്റെ ബഹിരാകാശ നടത്തം വൈകുന്നു. സ്പേസ് എക്സിലെ ആരോഗ്യ വിദഗ്ധനും മലയാളിയുമായ ഡോ.അനില്‍ മേനോന്റെ ഭാര്യയാണ് അന്ന മേനോന്‍.
"പൊളാരിസ് ഡൗണ്‍' വിക്ഷേപണം സ്പെയ്സ് എക്സ് വീണ്ടും മാറ്റിവച്ചതാണ് അന്നയുടെയും സംഘത്തിന്റെയും ദൗത്യം വൈകാന്‍ കാരണം. ഗവേഷണ പദ്ധതികളുടെ ഭാഗമായല്ലാതെ സ്വകാര്യ ദൗത്യം എന്ന നിലയിലാണ് നടത്തത്തിനു പദ്ധതി തയാറാക്കിയിരിക്കുന്നത്.
21 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചശേഷം തിരിച്ചിറങ്ങുന്ന വഴി ഫാല്‍ക്കണ്‍ 9 റോക്കറ്റ് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സ്പെയ്സ് എക്സ് ദൗത്യം മാറ്റിവച്ചത്. കടലില്‍ നിര്‍ത്തിയിട്ട ബാര്‍ജിലേക്ക് ഇറക്കുന്നതിനിടെ ബൂസ്ററര്‍ റോക്കറ്റ് തീപിടിച്ച് കടലിലേക്ക് മറിയുകയായിരുന്നു.
23 തവണ വിജയകരമായി പുനരുപയോഗിച്ചിട്ടുള്ള റോക്കറ്റാണിത്. ഇപ്പോഴത്തെ പരാജയത്തിന്റെ കാരണം പഠിച്ചശേഷമേ പൊളാരിസ് ഡൗണ്‍ ദൗത്യം നടക്കൂ.