ഫിലഡല്‍ഫിയയിൽ വാര്‍ഷീക കണ്‍വന്‍ഷനും, പുതിയ ആരാധനാലയത്തിന്റെ ഉദ്ഘാടനവും

New Update
Jygghv

ഫിലാഡല്‍ഫീയ : ഏതാണ്ട് കാല്‍ നൂറ്റാണ്ടിനു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1990ല്‍ ഇന്ത്യാക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫിലഡല്‍ഫിയാ പട്ടണത്തില്‍ ആരംഭിച്ച 'ഐ.പി.സി. ചര്‍ച്ച് ഓഫ് ഗോഡ്' ഒരു ചെറിയ ആരംഭമായിരുന്നു എങ്കിലും ദൈവം വിശാലത വരുത്തി. ഇതിന്റെ സ്ഥാപകന്‍ പാസ്റ്റര്‍ വെസ് ലി ഡാനിയേല്‍ ആണ്.

Advertisment

ഈ സഭ പുതിയതായി വാങ്ങിയ ആരാധനാലയത്തിന്റെ ഉത്ഘാടനം മെയ് 24നു രാവിലെ 10 മണിയ്ക്കു പാസ്റ്റര്‍ ജോസഫ് വില്യം നിര്‍വഹിക്കും.

വാര്‍ഷീക കണ്‍വന്‍ഷനായ മെയ് 23, 24, 25 തീയതികളില്‍ വൈകീട്ട് പൊതു സമ്മേളനങ്ങള്‍ ഉണ്ടായിരിക്കും. മുഖ്യ പ്രഭാഷകനായി രവ.ജഫീ(ലണ്ടന്‍), പ്രസിദ്ധ വര്‍ഷിപ്പ് ലീഡറായ പെര്‍സീസ് ജോണ്‍(ഇന്ത്യാ), സാജന്‍ ചാക്കോ(യു.കെ.) എന്നിവരും എത്തിച്ചേരും.

ചര്‍ച്ചിന്റെ വിലാസം: 25 ജക്‌സണ്‍ റോഡ്, വാര്‍മിനിസ്റ്റര്‍, ഫിലാഡല്‍ഫിയാ, യു.എസ്.എ.

സഭാ പാസ്റ്റര്‍ വെസ്ലി ഡാനിയേല്‍ മണക്കാല ഫെത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഈ സഭ ഐ.പി.സി. ഈസ്റ്റേണ്‍ റീജിയനിലെ പ്രമുഖ സഭകളില്‍ ഒന്നാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ബദ്ധപ്പെടുക-215 964 1452 ജോയി തുമ്പമണ്‍