/sathyam/media/media_files/2025/08/15/gvfff-2025-08-15-03-46-37.jpg)
വാഷിങ്ടൺ: അമേരിക്കയിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗ്രീൻവുഡ് സിറ്റിയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിൻ്റെ ചുവരുകളിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കിയതായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്സിൽ കുറിച്ചു. ഒരു വർഷത്തിനിടെ അമേരിക്കയിൽ ആക്രമിക്കപ്പെടുന്ന നാലാമത്തെ ഹൈന്ദവ ക്ഷേത്രമാണിത്. ഈ ആക്രമണത്തിന് പിന്നിൽ ഖലിസ്ഥാൻ അനുകൂലികളാണെന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു. അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോൺസുലേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ പ്രധാന സൈൻബോർഡ് ആണ് അക്രമികൾ വികൃതമാക്കിയത്. ക്ഷേത്ര പ്രദേശത്ത് കുഴപ്പമുണ്ടാക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോൺസുലേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ യുഎസിലെ ബിഎപിഎസ് ക്ഷേത്രത്തിന് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.