ഐസിഇ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തം; ന്യൂയോർക്കിൽ നിയമസഭാംഗങ്ങൾ ഉൾപ്പെടെ 71 പേർ അറസ്റ്റിൽ

New Update
Cgv

ന്യൂയോർക്ക് : മാൻഹട്ടനിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഓഫിസ് (ഐസിഇ) പ്രവർത്തിക്കുന്ന 26 ഫെഡറൽ പ്ലാസയിലെ കുടിയേറ്റക്കാർക്കുള്ള താമസ മുറികളിലേക്ക് ട്രംപ് ഭരണകൂടം പ്രവേശനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച ന്യൂയോർക്ക് സിറ്റി കൺട്രോളർ ബ്രാഡ് ലാൻഡറിനെയും 10 സംസ്ഥാന നിയമസഭാംഗങ്ങളെയും ഉൾപ്പെടെ 71 പേർ അറസ്റ്റ് ചെയ്തു. ലാൻഡറെയും നിയമസഭാംഗങ്ങളേയും പിന്നീട് വിട്ടയച്ചു.

Advertisment

കെട്ടിടത്തിന്റെ പത്താം നിലയിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കുടിയേറ്റക്കാരുടെ മുറിയിലേയ്ക്ക് പ്രവേശനം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിഷേധം നടത്തിയത്. നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നവരുടെ താമസ സൗകര്യങ്ങൾ പരിശോധിക്കാനാണ് മുറിയിലേക്ക് ലാൻഡറും സംഘവും പ്രവേശനം ആവശ്യപ്പെട്ടത്. പ്രവേശനം നിഷേധിക്കപ്പെട്ടതോടെ തടവുകാരെ മോചിപ്പിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ലാൻഡർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മോചനം ആവശ്യപ്പെട്ട് നൂറുകണക്കിന് പൊതുജനങ്ങളും കെട്ടിടത്തിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. 

പിന്നീട് ബോംബ് ഭീഷണിയെ തുടർന്ന് കെട്ടിടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾക്കിടയിൽ 26 ഫെഡറൽ പ്ലാസ സമീപ മാസങ്ങളിൽ ഒട്ടേറെ പ്രതിഷേധങ്ങൾക്ക് വേദിയായിട്ടുണ്ട്.

Advertisment