ന്യൂയോർക്കിൽ ഇസ്ലാം വിരുദ്ധ പ്രതിഷേധം: സൊഹ്റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടക വസ്തു എറിഞ്ഞു

New Update
F

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടന്ന ഇസ്ലാം വിരുദ്ധ പ്രതിഷേധത്തിനിടെ മേയർ സൊഹ്റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടക വസ്തു എറിഞ്ഞു. തീവ്രവലതുപക്ഷ ഇൻഫ്ലുവൻസറായ ജെയ്ക്ക് ലാങ്ങിന്റെ നേതൃത്വത്തിൽ 'സ്റ്റോപ്പ് ഇസ്ലാമിക് ടേക്ക് ഓവർ ഓഫ് ന്യൂയോർക്ക് സിറ്റി' എന്ന പേരിൽ നടന്ന പ്രകടനത്തിനിടെയാണ് സംഭവം. എറിഞ്ഞ സ്ഫോടക വസ്തു പൊലീസ് ബാരിക്കേഡിൽ തട്ടി വീണെങ്കിലും പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

Advertisment

തീവ്രവലതുപക്ഷ ഇൻഫ്ലുവൻസറായ ജെയ്ക്ക് ലാങ്ങിന്റെ നേതൃത്വത്തിൽ 'സ്റ്റോപ്പ് ഇസ്ലാമിക് ടേക്ക് ഓവർ ഓഫ് ന്യൂയോർക്ക് സിറ്റി' എന്ന പേരിൽ നടന്ന പ്രകടനത്തിനിടെയാണ് സംഭവം. എറിഞ്ഞ സ്ഫോടക വസ്തു പൊലീസ് ബാരിക്കേഡിൽ തട്ടി വീണെങ്കിലും പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവസമയത്ത് സൊഹ്റാൻ മംദാനി വസതിയിൽ ഉണ്ടായിരുന്നില്ല.

ബോൾട്ടുകളും സ്ക്രൂകളും നിറച്ച നിലയിലായിരുന്നു സ്ഫോടക വസ്തുവെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇത് പ്രതിഷേധക്കാരല്ല എറിഞ്ഞതെന്നും, മറിച്ച് പ്രതിഷേധക്കാർക്ക് നേരെ മറ്റൊരാൾ എറിഞ്ഞതാണെന്നുമാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെ പ്രതിഷേധക്കാർക്കിടയിൽ ആരോ പെപ്പർ ഉപയോഗിച്ചതോടെ പ്രകടനം അക്രമാസക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ ഇസ്ലാമികവൽക്കരണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് ജെയ്ക്ക് ലാങ്ങിന്റെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങിയത്.

അമേരിക്കൻ ക്യാപിറ്റോൾ ആക്രമണക്കേസിൽ പ്രതിയായി ജയിലിലായിരുന്ന ജെയ്ക്ക് ലാങ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ഇളവ് ലഭിച്ചാണ് അടുത്തിടെ മോചിതനായത്. നിലവിൽ ഫ്ലോറിഡയിൽ നിന്ന് സെനറ്റിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന ഇയാൾ, രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനാണ് ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ഈ സംഭവം ന്യൂയോർക്കിൽ വലിയ സുരക്ഷാ ആശങ്കകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.

Advertisment