ജൂതവിരുദ്ധ പരാമർശം: സ്ഥാനമേറ്റ് ഒരു ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥ രാജിവച്ചു,സൊഹ്റാൻ മംദാനിക്ക് തിരിച്ചടി

New Update
G

ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ അപ്പോയിന്റ്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റ കാതറിൻ അൽമോണ്ടെ ഡാ കോസ്റ്റ സ്ഥാനമേറ്റതിന് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു. വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ നടത്തിയ ജൂതവിരുദ്ധ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്നാണ് നടപടി.

Advertisment

‘ പണക്കൊതിയന്മാരായ ജൂതന്മാർ’ (മണി ഹങ്‌റി ജ്വസ്) എന്ന് മുൻപ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ പുറത്തുവന്നതാണ് ഡാ കോസ്റ്റയ്ക്ക് വിനയായത്. ‘ജൂയിഷ് സ്ട്രീറ്റ് ജേണലാണ്’ ഈ പഴയ പോസ്റ്റുകൾ പുറത്തുവിട്ടത്. 19-20 വയസ്സ് പ്രായത്തിൽ നടത്തിയ പരാമർശങ്ങളായിരുന്നു. ഇപ്പോൾ ഇതിൽ കുറ്റബോധമുണ്ടെന്നും ഡാ കോസ്റ്റ വിശദീകരിച്ചു.

ഡാ കോസ്റ്റയുടെ ഖേദപ്രകടനവും രാജിയും അംഗീകരിച്ചതായി മേയർ സൊഹ്റാൻ മംദാനി അറിയിച്ചു. ഇസ്രായേൽ വിരുദ്ധ നിലപാടുകളുടെ പേരിൽ ജൂതസമൂഹത്തിൽ നിന്ന് നേരത്തെ തന്നെ എതിർപ്പ് നേരിടുന്ന മാംദാനിക്ക്, തന്റെ ഉന്നത ഉദ്യോഗസ്ഥയുടെ ഈ പഴയ പരാമർശങ്ങൾ വലിയ തിരിച്ചടിയായിട്ടുണ്ട്. 

Advertisment