/sathyam/media/media_files/2025/10/26/bbb-2025-10-26-05-03-39.jpg)
വൻകൂവർ: വിവാദമായ താരിഫ് വിരുദ്ധ പരസ്യം ഒന്റാരിയോ സർക്കാർ പിൻവലിച്ചതിന് പിന്നാലെ, താരിഫുകൾക്കെതിരെ പുതിയ പരസ്യങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി ബ്രിട്ടിഷ് കൊളംബിയ (ബി.സി.). കനേഡിയൻ തടിക്കുമേലുള്ള താരിഫുകൾ മൂലം ആർക്കാണ് നേട്ടമെന്നും നഷ്ടമെന്നും വിശദീകരിക്കുന്ന ഡിജിറ്റൽ കാംപെയ്ൻ അടുത്ത മാസം പുറത്തിറക്കുമെന്ന് ബി.സി. പ്രീമിയർ ഡേവിഡ് എബി സോഷ്യൽ മീഡിയ വഴി അറിയിച്ചു.
വീട് നിർമ്മിക്കാനോ പുതുക്കിപ്പണിയാനോ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാരോട് നേരിട്ട് സംസാരിക്കേണ്ടത് പ്രധാനമാണ്. താരിഫുകൾ കാരണം അവരുടെ ചിലവുകൾ കൂടുകയാണ്, അതിന് കാനഡ ഉത്തരവാദിയല്ലെന്നും എബി പോസ്റ്റിൽ പറഞ്ഞു.
ഒന്റാരിയോയുടെ താരിഫ് വിരുദ്ധ പരസ്യം ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന്, ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പരസ്യ കാംപെയ്ൻ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു.
തൊഴിലാളികളെയും വ്യാപാരികളെയും താരിഫുകൾ എങ്ങനെ ബാധിക്കുമെന്ന് യുഎസ് പ്രേക്ഷകരുമായ ചർച്ച ചെയ്യുക എന്ന ലക്ഷ്യം കൈവരിച്ചതിനാലാണ് പിൻമാറ്റമെന്നാണ് ഫോർഡ് പറഞ്ഞത്. എന്നാൽ, 7.5 കോടി ഡോളർ ചെലവിട്ട ഈ പരസ്യം വേൾഡ് സീരീസിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തുടർന്നും സംപ്രേക്ഷണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us