താരിഫ് വിരുദ്ധ പരസ്യം: കാനഡയുമാ യുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പി

New Update
Trump

വാഷിങ്ടൺ: കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒന്റാരിയോ സർക്കാർ പുറത്തിറക്കിയ പുതിയ താരിഫ് വിരുദ്ധ പരസ്യത്തിൽ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ ശബ്ദം ഉപയോഗിച്ചതിനെ തുടർന്നാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നടപടി.ഈ പരസ്യം റീഗന്റെ വാക്കുകളെ തെറ്റായിvചിത്രീകരിക്കുന്നുവെന്നും, കാനഡയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. രാജ്യസുരക്ഷയ്ക്ക് താരിഫുകൾ വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

അതേസമയം, സർക്കാരിന്റെ പരസ്യം ലക്ഷ്യമിടുന്നത് ട്രംപിന്റെ പിന്തുണയുള്ള അമേരിക്കൻ ടെറിറ്ററികളെയാണെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രതികരിച്ചു.പ്രധാനമന്ത്രി മാർക്ക് കാർണി മാസങ്ങളായി ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയായിരുന്നു. ഉരുക്ക്, അലുമിനിയം തുടങ്ങി മേഖല തിരിച്ചു കൊണ്ടുള്ള കരാറുകൾ നേടാനാണ് കാനഡ ശ്രമിച്ചിരുന്നത്. ഏഷ്യയിലെ ഉച്ചകോടിയിൽ പങ്കെടുക്കാൻ കാർണി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. നേരത്തെയും ഡിജിറ്റൽ സർവീസ് ടാക്സ് വിഷയത്തിൽ ട്രംപ് ചർച്ചകൾ നിർത്തിവെച്ചിരുന്നു.

Advertisment