ഓസ്കറിൽ ലൈവ് ആക്ഷൻ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇടം നേടി 'അനുജ'

New Update
sefvb

ലൊസാഞ്ചലസ് : 97-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള (ലൈവ് ആക്ഷൻ) നോമിനേഷനിൽ ഇടം നേടി 'അനുജ'. ഏലിയൻ, ഐ ആം നോട്ട് എ റോബോട്ട്, ദി ലാസ്റ്റ് റേഞ്ചർ, എ മാൻ ഹു വുഡ് നോട്ട് റിമൈൻ സൈലന്റ് എന്നിവയ്‌ക്കെതിരെയാണ് ഫിലിം അനുജ മത്സരിക്കുന്നത്. പ്രിയങ്ക ചോപ്ര, ഗുനീത് മോങ്ക, മിണ്ടി കലിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

Advertisment

സഹനശക്തിയുടെയും, സാഹോദര്യത്തിന്‍റെയും, പ്രത്യാശയുടെയും കഥ ഓസ്‌കറിലേക്ക് പോകുന്നു- 2025 ലെ അക്കാദമി അവാർഡുകളിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം ബഹുമതി തോന്നുന്നു എന്നാണ് സിനിമയുടെ നിർമാതാവായ മിണ്ടി കലിങ് സമൂഹമാധ്യമത്തിൽ കുറിച്ചത്. 

2023 ൽ ഷോർട് ഫിലിമിനുള്ള ഓസ്കർ നേടിയ എലിഫന്റ് വിസ്പറേഴ്സ് നിർമിച്ച ഗുനീത് മോംഗയാണ് അനുജയുടെ നിർമാതക്കളിൽ ഒരാൾ. 

Advertisment