ഡബ്ലിനിലെ അപ്പാർട്മെന്റ് ബ്ലോക്കിന് തീവച്ചതിനെ തുടർന്ന് നിരവധി കാറുകൾ കത്തി നശിച്ചു. നിരവധി പേർക്ക് താത്കാലികമായി അപ്പാർട്മെന്റുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യവും ആണ്. വെള്ളിയാഴ്ച പുലർച്ചെ ഡബ്ലിൻ 15-ലെ ഹാൻസ്‌ഫീൽഡിലുള്ള സ്റ്റേഷൻ റോഡിലെ അപാർട്മെന്റിന്റെ അണ്ടർഗ്രൗണ്ട് കാർ പാർക്കിൽ ആണ് അജ്ഞാതർ തീയിട്ടത്. തുടർന്ന് ഗാർഡയും എമർജൻസി സർവീസും എത്തി സമീപത്തെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു.
അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. അന്വേഷണം ആരംഭിച്ച ഗാർഡ സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ഉള്ളവർ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്:
ബ്ലാഞ്ചരട്സ്ടൗൺ ഗാർഡ സ്റ്റേഷൻ ഓൺ (01) 6667000
ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ ഓൺ 1800 666 111