ട്രംപിനു വിധിച്ച അര ബില്യൺ ഡോളർ പിഴ അപ്പീൽ കോടതി റദ്ദാക്കി; തട്ടിപ്പു കേസ് നിലനിൽക്കും

New Update
Trump

ട്രംപ് ഓർഗനൈസേഷന്റെ പേരിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും മക്കളും തട്ടിപ്പു നടത്തി എന്ന കേസിൽ ന്യൂ യോർക്ക് കോടതി വിധിച്ച അര ബില്യൺ ഡോളറിന്റെ തീർപ്പു ന്യൂ യോർക്ക് അപ്പീൽ കോടതി റദ്ദാക്കി. അതേ സമയം, വിധിക്ക് ആധാരമായ തട്ടിപ്പു കേസ് തുടരും.

Advertisment

അഞ്ചു ജഡ്ജുമാർക്കിടയിൽ ഭിന്നാഭിപ്രായം പ്രകടമായിരുന്നു. തട്ടിപ്പിൽ വിധി തുക ന്യായീകരിക്കുന്ന പ്രത്യാഘാതം ഉണ്ടായില്ലെന്നു അപ്പീൽ ജഡ്‌ജ്‌ പീറ്റർ മൗൾട്ടൻ എഴുതി. സ്റ്റേറ്റ് കോടതി കൈകാര്യം ചെയ്ത കേസിൽ ട്രംപ് തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെ മറ്റു ചില ജഡ്ജുമാർ ചോദ്യം ചെയ്തു. അതിനെതിരെ ന്യൂ യോർക്ക് സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ അനുവദിക്കയും ചെയ്തു.

ട്രംപ് വിജയം അവകാശപ്പെട്ടപ്പോൾ, യുഎസ് പ്രസിഡന്റ് തട്ടിപ്പു നടത്തി എന്ന കേസ് അവസാനിപ്പിക്കാൻ അപ്പീൽ കോടതി തീരുമാനിച്ചില്ല എന്നതു ചരിത്രമാണെന്നു ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് ചൂണ്ടിക്കാട്ടി. എന്നാൽ ജയിംസിന്റെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു തെളിഞ്ഞതായി ട്രംപിന്റെ അഭിഭാഷക ആയിരുന്ന അലീന ഹബ്ബ പറഞ്ഞു.

Advertisment