പുതുക്കിയ സീരിയുമായി ആപ്പിള്‍, ഐക്യവുമായി ടെക് ഭീമന്‍മാര്‍

New Update
C

വാഷിംഗ്ടണ്‍ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ ടെക് ഭീമന്മാരുടെ സഖ്യത്തെ കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി സീരിയുമായി ആപ്പിള്‍, ഗൂഗിള്‍ ജെമിനി കരാറില്‍ ഒപ്പിട്ടു.ഓപ്പണ്‍ എഐക്കെതിരായ മത്സരത്തില്‍ ആല്‍ഫബെറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന മള്‍ട്ടി-ഇയര്‍ കരാറിലാണ് ഒപ്പുവെച്ചത്.

Advertisment

ഈ വര്‍ഷം പുറത്തിറങ്ങുന്ന ആപ്പിളിന്റെ പുതുക്കിയ സിരി വോയ്‌സ് അസിസ്റ്റന്റിന് ഗൂഗിളിന്റെ ജെമിനി (ജമിനി) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ ഉപയോഗിക്കും

കരാറിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിളിനെ ആപ്പിള്‍ ഉപകരണങ്ങളില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനാക്കി മാറ്റുന്ന വര്‍ഷങ്ങള്‍ നീണ്ട പാര്‍ട്ണര്‍ഷിപ്പിനാണ് ഏറ്റവും പുതിയ കരാര്‍ ലക്ഷ്യമിടുന്നത്.ഗൂഗിളിന് ട്രാഫിക് വര്‍ദ്ധിപ്പിക്കുകയും ആപ്പിളിന് കോടിക്കണക്കിന് വാര്‍ഷിക വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ലാഭകരമായ ക്രമീകരണമാണിതെന്നും വിലയിരുത്തപ്പെടുന്നു.

ഗൂഗിളിന്റെ സാങ്കേതികവിദ്യയിലാണ് സാംസങ്ങിന്റെ ഗാലക്സി എ ഐയുടെ ഭൂരിഭാഗവും.ആപ്പിളിന്റെ രണ്ട് ബില്യണിലധികം ആക്ടീവ് ഡിവൈസുകളുടെ വലിയ വിപണിയെ സീരി കരാളൂടെ അണ്‍ലോക്ക് ചെയ്യപ്പെടും.എ ഐ സാങ്കേതികവിദ്യ ആപ്പിള്‍ ഫൗണ്ടേഷന്‍ മോഡലുകള്‍ക്ക് നല്‍കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി ഗൂഗിള്‍ അറിയിച്ചു. ഭാവിയിലെ മറ്റ് ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ക്കും ഈ മോഡലുകള്‍ ശക്തി പകരുമെന്ന് ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിക്കുന്നതിന് ആപ്പിള്‍ ഇന്റലിജന്‍സ് ആപ്പിള്‍ ഉപകരണങ്ങളിലും പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിലും പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും വ്യവസായ-പ്രൈവസി മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുമെന്നും ഗൂഗിള്‍ പറഞ്ഞു.

2024 അവസാനം ഐഫോണ്‍ നിര്‍മ്മാതാവ് അതിന്റെ ഉപകരണങ്ങളില്‍ ചാറ്റ്ജിപിടി അവതരിപ്പിച്ചു.കമ്പനിയുടെ സീരി വോയ്‌സ് അസിസ്റ്റന്റിന് സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ്ബോട്ടിന്റെ വൈദഗ്ദ്ധ്യം പ്രയോജനകരമായി.

ആപ്പിളുമായുള്ള ഓപ്പണ്‍ എ ഐയുടെ പങ്കാളിത്തം വിവിധ ചോദ്യമുയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. ജെമിനി 3 ന് മറുപടിയായി വികസനം ത്വരിതപ്പെടുത്തുന്നതിന് ടീമുകളെ പ്രേരിപ്പിക്കാന്‍ ഓപ്പണ്‍ എ ഐ സി ഇ ഒ സാം ആള്‍ട്ട്മാന്‍ കഴിഞ്ഞ വര്‍ഷം അവസാനം ഒരു ‘കോഡ് റെഡ്’ പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ഗൂഗിളിന്റെ ജെമിനി മോഡലുകള്‍ സീരിയ്ക്ക് ഉപയോഗിക്കാനുള്ള ആപ്പിളിന്റെ തീരുമാനം ഓപ്പണ്‍ എഐയെ കൂടുതല്‍ പിന്തുണയ്ക്കുന്ന നിലയിലേയ്ക്കാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഓപ്പണ്‍എഐയുടെ വ്യവസായത്തിലെ ലീഡിനെ നേരിടാന്‍ ഫ്രോണ്ടിയര്‍ മോഡലുകളിലും ഇമേജ്, വീഡിയോ ജനറേഷനിലും ഇരട്ടി വര്‍ദ്ധന വരുത്തിക്കൊണ്ട് ഗൂഗിള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആപ്പിളിന് തിരിച്ചടിയുണ്ടായി.സീരിയുടെ അപ്‌ഗ്രേഡ് വൈകി. ഉയര്‍ന്ന തലത്തിലെ എക്സിക്യൂട്ടീവ് മാറ്റങ്ങളുമുണ്ടായി.ജനറേറ്റീവ് എ ഐ ഉപകരണങ്ങളുടെ അവതരണത്തിന് തണുത്ത സ്വീകരണമാണ് ലഭിച്ചതും.

ഈ ഇടപാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ ആല്‍ഫബെറ്റിന്റെ വിപണി മൂല്യം 4 ട്രില്യണ്‍ ഡോളറിനു മുകളിലെത്തി.നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഹരി മൂല്യം 65% ഉയര്‍ന്നിരുന്നു

Advertisment