/sathyam/media/media_files/2025/09/08/vvvc-2025-09-08-03-35-49.jpg)
ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലറൂസ് താരം അരീന സബലെങ്കയ്ക്ക് . ഫൈനലിൽ എട്ടാം സീഡായ യുഎസ് താരം അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നിലവിലെ ചാംപ്യനായ സബലേങ്ക കിരീടം നിലനിർത്തിയത്.സ്കോർ 3–6, 6–7 (3–7). ഇതോടെ സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ടു തവണ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ താരമായി സബലെങ്ക. സബലെങ്കയുടെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.
ആവേശകരമായ ഫൈനൽ ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ടു. കളിയുടെ ആദ്യ ഗെയിമുകൾ സബലെങ്ക ജയിച്ചപ്പോൾ, തുടർച്ചയായ രണ്ട് ഗെയിമുകൾ പിടിച്ചെടുത്ത് അമാൻഡയും തിരിച്ചടിച്ചു. പിന്നീട് ഓരോ ഗെയിമുകൾ ജയിച്ച് ഇരുവരും തുല്യത പാലി ച്ചെങ്കിലും തുടർന്നുള്ള മൂന്നു ഗെയിമുകളും ജയിച്ചാണ് സബലെങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ പോരാട്ടവും കടുപ്പമേറി. ടൈബ്രേക്കറിലാണ് സബലെങ്ക വിജയം പിടിച്ചെടുത്തത്.
മികച്ച പ്രകടനത്തോടെ ടൈബ്രേക്കർ ജയിച്ച ലോക ഒന്നാം നമ്പർ താരം കൂടിയായ അരീന സബലേങ്ക, സെറ്റും കിരീടവും കൈപ്പിടിയിലൊതുക്കി.