/sathyam/media/media_files/2025/10/16/fcc-2025-10-16-05-28-22.jpg)
വാഷിംഗ്‌ടൺ ഡിസി: സൈനിക രേഖകളും രഹസ്യങ്ങളും ചൈനക്ക് ചോർത്തി നൽകിയെന്ന സംശയത്തിൽ ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്‌ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസാണ് അറസ്റ്റിലായത്.
പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകൾ അനധികൃതമായി കൈവശം വച്ചുവെന്നും സുരക്ഷിത സ്ഥാനത്ത് നിന്ന് രേഖകൾ നീക്കം ചെയ്യുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും ആരോപിച്ചാണ് അറസ്റ്റെന്ന് വിർജീനിയയിലെ യുഎസ് അറ്റോർണി ലിൻഡ്സെ ഹാലിഗൻ അറിയിച്ചു.
കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 250,000 ഡോളർ പിഴയും ലഭിക്കാം. അതേസമയം ആരോപണത്തിൽ എത്രമാത്രം വസ്‌തുതയുണ്ടെന്ന കാര്യം ഇനിയും വ്യക്തമല്ല.
ഇന്ത്യ- യുഎസ് ബന്ധങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന ടെല്ലിസ് രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയുടെ മുതിർന്ന ഉപദേഷ്ടാവ് എന്ന നിലയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ പ്രത്യേക സഹായിയായും സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയർ ഡയറക്ടറായും ദേശീയ സുരക്ഷാ കൗൺസിലിലും അദ്ദഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ പ്രത്യേക സഹായിയായും സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയർ ഡയറക്ടറായും ദേശീയ സുരക്ഷാ കൗൺസിലിലും അദ്ദഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
വിർജീനിയ ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയിൽ ഫയൽ ചെയ്ത രേഖകളിൽ പറയുന്നത് അദ്ദേഹം കർശന സുരക്ഷയുള്ള ഓഫിസുകളിൽ നിന്നു രേഖകൾ എടുത്തു കൊണ്ടുപോയി വിർജീനിയ വിയന്നയിലുളള സ്വന്തം വീട്ടിൽ സൂക്ഷിച്ചു എന്നാണ്. എഫ് ബി ഐ ആണ് 10 പേജുളള കുറ്റാരോപണങ്ങൾ ഫയൽ ചെയ്തത്. സെപ്റ്റംബർ 12നു അദ്ദേഹം അലെക്സാൻഡ്രിയയിലെ ഡിഫൻസ് ഡിപ്പാർട്മെന്റിന്റെ മാർക്ക് സെന്ററിൽ നിന്നു രേഖകൾ നീക്കം ചെയ്യുന്നത് നിരീക്ഷണ ക്യാമറകൾ പകർത്തിയെന്നു എഫ് ബി ഐ പറയുന്നു. അതിലൊന്ന് ടോപ് സീക്രെട് എന്ന് അടയാളപ്പെടുത്തിയതാണ്.
സെപ്റ്റംബർ 25നു ടെല്ലിസ് വാഷിംഗ്ടണിൽ സ്റേറ് ഡിപ്പാർട്മെന്റ് കംപ്യൂട്ടർ തുറന്നു യുഎസ് എയർ ഫോഴ്സിന്റെ 1,288 പേജുള്ള 'സീക്രെട്' എന്ന് രേഖപ്പെടുത്തിയ രേഖകൾ പരിശോധിച്ചു. ഉള്ളടക്കം മറയ്ക്കാൻ അദ്ദേഹം ആ ഫയലിനു 'ഇക്കോൺ റെഫോം' എന്ന പുതിയ പേര് നൽകി. നൂറു കണക്കിനു പേജുകൾ പ്രിന്റ് ചെയ്ത ശേഷം ഫയൽ നീക്കം ചെയ്തു.
രഹസ്യമെന്നു രേഖപ്പെടുത്തിയ രണ്ടു 40 പേജ് ഫയലുകളും ടെല്ലിസ് നീക്കം ചെയ്തെന്നു എഫ് ബി ഐ ആരോപിക്കുന്നു. സൈനിക വിമാനങ്ങളെ കുറിച്ചായിരുന്നു അവ.
വീട്ടിലേക്കു ഒളിച്ചു കടത്തി
ഒക്ടോബർ 10നു അദ്ദേഹം ഈ രേഖകൾ വീട്ടിലേക്കു ഒളിച്ചു കടത്തി. പിന്നീട് പലകുറി ചൈനീസ് ഉദ്യോഗസ്ഥരെ കണ്ടു. 2022ൽ ഒരു കൂടിക്കാഴ്ച്‌ചയ്ക്കു എത്തുമ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന എൻവലപ് രണ്ടു മണിക്കൂർ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ കൈവശം. ഉണ്ടായിരുന്നില്ല.
അവർ ഇറാൻ-ചൈന, യുഎസ്-പാക് ബന്ധങ്ങളും എ ഐ യും ചർച്ച ചെയ്തു. സെപ്റ്റംബർ 2നു കണ്ടപ്പോൾ ചൈനക്കാർ ടെല്ലിസിനു ചുവന്ന ബാഗ് നൽകിയെന്നും എഫ് ബി ഐ പറയുന്നു.
ടെല്ലിസ് ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ സീനിയർ അഡ്വൈസറായി ശമ്പളം ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ഡിഫെൻസിൽ കോൺട്രാക്ടറുമാണ്. ഇന്ത്യയുമായി ആണവ കരാർ ഉണ്ടാക്കുന്നതിനുള്ള ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്.