വോട്ട് തട്ടിപ്പു തടയാൻ കലിഫോർണി യയുടെ പ്രോപ് 50നു ഏഷ്യൻ സമൂഹം പിന്തുണ തേടുന്നു

New Update
Bbb

പ്രസിഡന്റ് ട്രംപിന്റെ അമിതാധികാര പ്രവണതയ്ക്കെതിരെ സംഘടിപ്പിക്കുന്ന 'പ്രൊപ്പോസിഷൻ 50' എന്ന നിയമത്തിനു അനുകൂലമായി വോട്ട് ചെയ്യാൻ ലോസ് ഏഞ്ചലസിൽ തിങ്കളാഴ്ച്ച കൂടിയ ഏഷ്യൻ അമേരിക്കൻ നേതാക്കളുടെ യോഗം ജനങ്ങളോട് അഭ്യർഥിച്ചു.

Advertisment

"പ്രൊപ്പോസിഷൻ 50 നമ്മുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള സുപ്രധാന ശ്രമമാണ്," സ്റ്റോപ്പ് എ എ പി ഐ ഹെയ്‌റ്റ് സഹസ്ഥാപക മഞ്ജുഷ കുൽക്കർണി പറഞ്ഞു.

"നവംബർ 4നു അതിനെ അനുകൂലിച്ചു കലിഫോർണിയക്കാർ വോട്ട് ചെയ്യണം."

ടെക്സസിൽ ഭരണം കൈയ്യിലുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് അഞ്ചു യുഎസ് കോൺഗ്രസ് ഡിസ്ട്രിക്റ്റുകൾ ഉറപ്പാക്കാൻ പുനർനിർണയം നടത്തിയ പശ്ചാത്തലത്തിലാണ് പ്രൊപ്പോസിഷൻ 50 കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് മുൻകൂട്ടി അനുകൂലമാക്കാൻ നടത്തിയ കൃത്രിമത്വത്തെ ഡെമോക്രറ്റുകൾ എതിർത്തപ്പോൾ ആ പോരാട്ടം നയിച്ചത് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസ ആയിരുന്നു.

പ്രൊപ്പോസിഷൻ 50 ജനങ്ങൾ അംഗീകരിച്ചാൽ 2026 ഇടക്കാല തിരഞ്ഞെടുപ്പിൽ തട്ടിപ്പു തടയാൻ കഴിയുമെന്നു അത് ആവിഷ്ക്കരിച്ചവർ വിശ്വസിക്കുന്നു.

റെപ്. ജൂഡി ചു (ഡെമോക്രാറ്റ്-കലിഫോർണിയ) പറഞ്ഞു: "റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള കോൺഗ്രസ് ഉണ്ടെങ്കിൽ മാത്രമേ അമിതാധികാരം കൈയ്യാളാൻ കഴിയൂ എന്ന് ട്രംപിനറിയാം. അതാണ് അദ്ദേഹം ടെക്സസ് പോലുള്ള സ്റ്റേറ്റുകൾ വഴി കൃത്രിമം കാട്ടാൻ ശ്രമിക്കുന്നത്. അതു കൊണ്ടാണ് ഞാൻ പ്രൊപ്പോസിഷൻ 50യെ അനുകൂലിക്കുന്നത്. അത് ഡിസ്ട്രിക്ടിങ് ന്യായമാക്കും."

എ എ പി ഐ വോട്ടർമാർക്ക് പ്രൊപ്പോസിഷൻ 50ൻ്റെ വിജയം ധാർമികമായ ആവശ്യമാണെന്നു അസംബ്ലി അംഗം ജെസീക്ക കാലോസ പറഞ്ഞു. "നമ്മുടെ സമൂഹങ്ങൾ ദുരിതത്തിൽ വീഴുകയാണ്. ഹെൽത്ത് സെന്ററുകൾക്ക് പണം കിട്ടാതെ വരുന്നു, അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെടുന്നു, കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു. നമുക്ക് മിണ്ടാതിരിക്കാൻ കഴിയില്ല."

Advertisment