മെസ്‌ക്വിറ്റ് ആർമി ഓഫിസറുടെ കൊലപാതകം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ

New Update
Cgvhbn

ഡാലസ്:  ടെനിസി- കെന്റക്കി അതിർത്തിയിലെ ആർമി ബേസിൽ വിന്യസിച്ചിരുന്ന മെസ്‌ക്വിറ്റ് യുഎസ് ആർമി ഉദ്യോഗസ്ഥയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഓഫിസറുടെ ഭർത്താവിനെയും സുഹൃത്തിനെയുമാണ് ടെനിസി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

2024 മെയ് 18നാണ് കേസിനാസ്പദമായ സംഭവം. ആർമി പിഎഫ്‌സി കാറ്റിയ ഡുവാനസ് അഗ്യുലാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി 8:30 ഓടെ സംഭവസ്ഥലത്തെത്തിയ ക്ലാർക്‌സ്‌വില്ലെ പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു. 

മോണ്ട്ഗോമറി കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസ് അനുസരിച്ച്, പോസ്റ്റ്‌മോർട്ടത്തിൽ അഗ്യുലാറിന് 68 തവണ കുത്തേറ്റിരുന്നു, കഴുത്തിലും തലയിലും നെഞ്ചിലും തോളിലും മുറിവുകളുണ്ടായിരുന്നു. അന്വേഷണത്തിൽ 35 കാരിയായ സോഫിയ റോഡാസും 40 കാരനായ റെയ്‌നാൽഡോ സാൻലിനാസ് ക്രൂസുമാണ് അറസ്റ്റിലായത്. 

Advertisment