/sathyam/media/media_files/2025/10/03/vvv-2025-10-03-05-14-09.jpg)
ബ്രിട്ടനിലെ മാഞ്ചെസ്റ്ററിൽ യഹൂദരുടെ ഏറ്റവും പുണ്യ ദിനമായ യോം കിപ്പൂരിൽ വ്യാഴാഴ്ച രാവിലെ ഒരാൾ കാൽനടക്കാരെ കാറിടിക്കയും സിനഗോഗിൻറെ കാവൽക്കാരനെ കത്തിക്കു കുത്തുകയും ചെയ്തു. സെക്യൂരിറ്റി ഗാർഡും മറ്റൊരാളും കൊല്ലപ്പെട്ടുവെന്നു പോലീസ് സ്ഥിരീകരിച്ചു.
അക്രമിയും കൊല്ലപ്പെട്ടു.അയാളുടെ ദേഹത്ത് ബോംബ് ഉണ്ടെന്ന സംശയത്തിൽ ആളുകൾ അകന്നു നില്ക്കാൻ പോലീസ് അഭ്യർഥിച്ചു.
അഞ്ചു പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിൽ ആശുപത്രിയിൽ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. സിനഗോഗിൽ പ്രവേശിക്കുന്നതിനു മുൻപ് അക്രമിയെ പോലീസ് വെടിവച്ചു. ഭീകരാക്രമണമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഭീകരാക്രമണം ഉണ്ടാവുമ്പോൾ സ്വീകരിക്കേണ്ട നടപടികളാണ് പോലീസ് സ്വീകരിച്ചത്.
മാഞ്ചസ്റ്ററിലെ യഹൂദ കേന്ദ്രമായ ക്രംപ്സോളിൽ ഹീറ്റൻ പാർക്ക് ഹീബ്രു സിനഗോഗിന്റെ പുറത്താണ് രാവിലെ 9:30നു ആക്രമണം ഉണ്ടായത്. ഡസൻ കണക്കിന് ആളുകൾ സിനഗോഗിൽ പ്രാർഥിക്കുന്ന സമയമായിരുന്നു അത്. ജനക്കുടത്തിലേക്കു കാർ ഓടിച്ചു കയറ്റുകയും ഒരാളെ കുത്തുകയും ചെയ്തു എന്ന പാഞ്ഞെത്തി. വിവരം കിട്ടിയപ്പോൾ പോലീസ്
ദൃക്സാക്ഷി പറഞ്ഞു: "കാറിൽ നിന്നിറങ്ങിയ നിമിഷം അയാൾ കണ്ണിൽ കണ്ടവരെയൊക്കെ കത്തിക്കു കുത്തി. പിന്നെ സിനഗോഗിൽ കടക്കാനുള്ള ശ്രമത്തിൽ സെക്യൂരിറ്റി ഗാർഡിനെ കുത്തി വീഴ്ത്തി."
ആക്രമണം തന്നെ ഞെട്ടിച്ചെന്നു പ്രധാനമന്ത്രി കിയ സ്റ്റാർമർ പറഞ്ഞു. ഡെന്മാർക്കിൽ സന്ദർശനം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. "യഹൂദരുടെ ഏറ്റവും പുണ്യ ദിനമായ യോം കിപ്പൂറിലാണ് ഈ ആക്രമണം നടന്നതെന്നത് ഏറ്റവും ഭീകരമായി," അദ്ദേഹം പറഞ്ഞു.