Advertisment

ചാറ്റ് ജിപിടിയുടെ തലപ്പത്തേക്ക് സാം ഓള്‍ട്ട്മാനെ തിരിച്ചെത്തിക്കാന്‍ ശ്രമം

New Update
xhzsgfus

ന്യൂയോര്‍ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിത ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിക്കൊപ്പം ലോക പ്രശസ്തമായ പേരാണ് അതിന്റെ മാതൃ കമ്പനിയായ ഓപ്പണ്‍എഐയുടേതും പഴയ കമ്പനി മേധാവി സാം ഓള്‍ട്ട്മാന്റേതും.

എന്നാല്‍, കമ്പനി കഴിഞ്ഞ ശനിയാഴ്ച ഓള്‍ട്ട്മാനെ തല്‍സ്ഥാനത്തു നിന്നു നീക്കി. ഇതെത്തുടര്‍ന്ന് ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. കൂടുതല്‍ പ്രമുഖര്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോള്‍ നിക്ഷേപകരുടെ സമ്മര്‍ദം ശക്തമായതാണ് ഓള്‍ട്ട്മാനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഓള്‍ട്ട്മാന്‍ പുതിയ എ.ഐ സംരംഭം തുടങ്ങാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

#sam altman
Advertisment