റിപ്പബ്ലിക്കൻ നേതാവ് റൂഡി ജൂലിയാനി (80) കോർട്ടലക്ഷ്യ കുറ്റം നടത്തിയെന്നു മൻഹാട്ടൻ ജഡ്‌ജ് ലെവിസ് ലിമാൻ വിധിച്ചു. അപകീർത്തി കേസിൽ ജോർജിയയിലെ രണ്ടു ഇലെക്ഷൻ ജീവനക്കാർക്ക് നൽകേണ്ട $148 മില്യൺ അടയ്ക്കുന്നതിനു പകരം അദ്ദേഹം ജൂലിയാനി അനാവശ്യ കാലതാമസം വരുത്തുന്നു.
മുൻ ന്യൂ യോർക്ക് മേയർക്ക് ഇതിന്റെ പേരിൽ ഫ്ലോറിഡയിലെ സ്വന്തം കെട്ടിടവും മറ്റും നഷ്ടമാവാം. വിചാരണ നിശ്ചയിച്ചിട്ടുള്ള ജനുവരി 16നകം നിർണായക വിവരങ്ങൾ കൈമാറാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
റൂബി ഫ്രീമാൻ, മകൾ വാന്ഡറിയ ഷേ മോസ് എന്നിവർക്ക് ജൂലിയാനി പണം നൽകേണ്ടത് അവർ 2020 തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ ജയിപ്പിക്കാൻ കൃത്രിമം കാട്ടി എന്ന ആരോപണത്തിന്റെ പേരിലാണ്. ഫ്ലോറിഡയിൽ പാം ബീച്ചിലെ തന്റെ വസതി മുഖ്യ പാർപ്പിടം ആയതിനാൽ അവർക്കു അത് നൽകാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ ഒരു വാദം. എന്നാൽ ഡിസംബർ 20 നു നൽകാമെന്ന് ഏറ്റിരുന്ന നിർണായക തെളിവ് നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
"പ്രതി കരുതിക്കൂട്ടി കോടതി ഉത്തരവ് ലംഘിച്ചു,"ജഡ്ജ് ലിമാൻ പറഞ്ഞു. എന്നാൽ വിചാരണ തുടരുമെന്നു പറഞ്ഞ അദ്ദേഹം ശിക്ഷയൊന്നും വിധിച്ചില്ല.