/sathyam/media/media_files/2026/01/04/f-2026-01-04-05-44-34.jpg)
യുഎസ് സേനയുടെ ഡെൽറ്റ ഫോഴ്സ് ശനിയാഴ്ച്ച പുലർച്ചെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ളോറസും യുഎസിൽ വിചാരണ നേരിടുമെന്ന് അറ്റോണി ജനറൽ പാം ബോണ്ടി അറിയിച്ചു.
യുഎസിലേക്കു ലഹരി മരുന്നു കടത്താൻ ഗൂഢാലോചന നടത്തി, യുഎസിനെതിരെ ഉപയോഗിക്കാൻ യന്ത്രത്തോക്കുകളും നശീകരണ ഉപയോഗങ്ങളും വാങ്ങാൻ ശ്രമം നടത്തി എന്നീ ആരോപണങ്ങളാണ് മഡുറോ നേരിടുന്നത്.
ബോണ്ടി എക്സിൽ പറഞ്ഞു:"അവർ വൈകാതെ അമേരിക്കൻ നീതിയുടെ പൂർണമായ രോഷം നേരിടും. അമേരിക്കൻ മണ്ണിൽ, അമേരിക്കൻ കോടതികളിൽ."
ശനിയാഴ്ച്ച പുലർച്ചെ യുഎസ് സേന ആക്രമണം നടത്തിയപ്പോൾ വെനസ്വേലയുടെ ആകാശം തീനാമ്പുകൾ കൊണ്ടു നിറഞ്ഞു. കരക്കാസിൽ പൊട്ടിത്തെറികൾ ഉയരുമ്പോൾ ആകാശത്തിലേക്കു പുകയും ഉയർന്നു.
പുലർച്ചെ രണ്ടു മണിയോടെ പൊട്ടിത്തെറികൾ കേട്ടപ്പോൾ തെരുവിലേക്കോടി. ആക്രമണം ജനങ്ങൾ പരിഭ്രാന്തരായി 30 മിനിറ്റ് നീണ്ടു നിന്നു.
വെനസ്വേലയുടെ ഏറ്റവും വലിയ സൈനിക സമുച്ചയം ഫോർട്ട് ടിയുന യുഎസ് സേന അടിച്ചു തകർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us