ബൽവീർ സിങ് ന്യൂജഴ്‌സി നിയമസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

New Update
Hzhzhzj

ട്രെന്റൺ: 20 വർഷത്തിലേറെയായി പബ്ലിക് സ്‌കൂൾ അധ്യാപകനും മുൻ ബർലിങ്ടൻ കൗണ്ടി കമ്മീഷണറുമായ ബൽവീർ സിങ് (40) ന്യൂജഴ്‌സി ജനറൽ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സിഖ് നിയമനിർമാതാവായി അദ്ദേഹം. ബർലിങ്ടൻ കൗണ്ടിയിലെ ഏഴാമത്തെ നിയമസഭാ ജില്ലയുടെ പ്രതിനിധിയാണ്. സ്പീക്കർ ക്രെയ്ഗ് ജെ. കഫ്ലിൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

Advertisment

ബർലിങ്ടൻ ടൗൺഷിപ്പ് ബോർഡ് ഓഫ് എജ്യുക്കേഷനിലും ബർലിങ്ടൻ കൗണ്ടി കമ്മീഷണറായും സിങ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999ൽ 14-ാം വയസ്സിൽ പഞ്ചാബിൽ നിന്ന് സിങ് അമേരിക്കയിലേക്ക് കുടിയേറി. ബർലിങ്ടൻ സിറ്റി ഹൈസ്കൂൾ, ദി കോളജ് ഓഫ് ന്യൂജഴ്‌സി, റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭാസം നേടിയത്. 

Advertisment