ബംഗ്ളദേശിൽ ഇടക്കാല ഭരണകൂടം നയിക്കുന്ന നോബൽ സമാധാന സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെതിരെ ന്യൂ യോർക്കിൽ ബംഗ്ളദേശ് വംശജർ പ്രകടനം നടത്തി. യുഎൻ സമ്മേളനത്തിന് എത്തിയ യൂനുസ് താമസിച്ചിരുന്ന ന്യൂ യോർക്കിലെ ഹോട്ടലിനു പുറത്തായിരുന്നു പ്രകടനം.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കു എതിരെ നടക്കുന്ന അക്രമങ്ങളിൽ യൂനുസിനു പങ്കുണ്ടെന്നു പ്രകടനക്കാർ ആരോപിച്ചു. "തിരിച്ചു പോവുക, രാജി വയ്ക്കുക" എന്ന് അവർ ആക്രോശിച്ചു.
"ഞങ്ങളുടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ്" എന്നും.ഹസീനയെ മറിച്ചിട്ടു 84 വയസുള്ള യൂനുസ് അധികാരത്തിൽ കയറിയത് വൃത്തികെട്ട രാഷ്ട്രീയം കളിച്ചാണെന്നു പ്രകടനക്കാർ ചൂണ്ടിക്കാട്ടി.
റോഹിൻഗ്യ പ്രതിസന്ധിയെ കുറിച്ചുള്ള ഉന്നത തല യോഗത്തിൽ യൂനുസ് പങ്കെടുക്കും. ചൈനീസ് വിദേശകാര്യ മന്ത്രി അദ്ദേഹത്തെ കാണുന്നുമുണ്ട്.