ഇന്ത്യാനയിലെ ക്ഷേത്ര ആക്രമണത്തിൽ ബി എ പി എസ് പ്രതിഷേധിച്ചു

New Update
Hggft

ഇന്ത്യാനയിലെ ഗ്രീൻവുഡിൽ ബി എ പി എസ് ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തിൽ ബി എ പി എസ് പബ്ലിക്ക് അഫെയേഴ്‌സ് പ്രതിഷേധിച്ചു. ഒരു വർഷത്തിൽ കുറഞ്ഞ സമയത്തിനിടയിൽ നടന്ന നാലാമത്തെ ആക്രമണമാണിതെന്നു അവർ ചൂണ്ടിക്കാട്ടി.

Advertisment

മതവിരുദ്ധ അക്രമങ്ങളെ ചെറുക്കാനുളള നിശ്ചയദാർഢ്യം വർധിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നു അവർ പറഞ്ഞു.

"ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിൽ ഞങ്ങളുടെ മന്ദിറിനു നേരെ നടക്കുന്ന നാലാമത്തെ വിദ്വേഷ ആക്രമണമാണിത്."

യുഎസിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ പരമ്പരയായി തന്നെ നടന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. മാർച്ച് 9നു കാലിഫോർണിയയിലെ ചിനോ ഹിൽസിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇന്ത്യൻ വിദേശകാര്യ വകുപ്പ് അതിനെ ശക്തമായി അപലപിച്ചു.

Advertisment