/sathyam/media/media_files/2026/01/28/d-2026-01-28-04-33-39.jpg)
അമേരിക്കയിലെ മിനിയപ്പലിസിൽ ഐസിഇ ഏജന്റുമാരുടെ നടപടിക്കിടയിൽ നഴ്സ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുൻ പ്രസിഡന്റ് ബറാക് ഒബാമയും മിഷേൽ ഒബാമയും രംഗത്തെത്തി. ഫെഡറൽ ഏജന്റുമാരുടെ അക്രമാസക്തമായ നടപടികൾ അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് വെറ്ററൻസ് അഫയേഴ്‌സ് ആശുപത്രിയിലെ ഐസിഇ നഴ്‌സായ 37 വയസ്സുകാരൻ അലക്സ് പ്രെറ്റി കൊല്ലപ്പെട്ടത്. പ്രെറ്റിയുടെ മരണത്തിന് പിന്നാലെ അമേരിക്കയിലുടനീളം വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
'അലക്സ് പ്രെറ്റിയുടെ കൊലപാതകം ഹൃദയഭേദകമായ ദുരന്തമാണ്. ഇത് എല്ലാ അമേരിക്കക്കാർക്കുമുള്ള ഒരു മുന്നറിയിപ്പാണ്. ഫെഡറൽ ഏജന്റുമാർ നിയമപരമായ രീതിയിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം,' ബറാക് ഒബാമയും മിഷേൽ ഒബാമയും സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു.
മൂന്നാഴ്ചയ്ക്കിടെ മിനിയപ്പലിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേൽക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് പ്രെറ്റി. നഗരത്തിലെ ക്രമസമാധാന നില തകരാറിലാണെന്ന് മിനിയപ്പലിസ് പൊലീസ് ചീഫും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us