ട്രംപിന്റെ പ്രസംഗം തിരുത്തിയ ബി ബി സി ഉന്നതർ പുറത്തേക്ക്

New Update
Trump

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം തിരുത്തി എന്നതിന്റെ പേരിൽ ബി ബി സി ഡയറക്ടർ ജനറൽ ടിം ഡേവി, ഹെഡ് ഓഫ് ന്യൂസ് ഡെബോറ ടെർണസ് എന്നിവർ രാജി വച്ചു. 'പനോരമ' പരിപാടിയിലാണ് 2021 ക്യാപിറ്റോൾ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചു എന്ന ധാരണ ഉണ്ടാക്കുന്ന എഡിററിംഗ് നടന്നത്.

Advertisment

അഞ്ചു വർഷം ഡയറക്ടർ ജനറൽ ആയിരുന്ന ഡേവിയെ നീക്കം ചെയ്തതിനെ ട്രംപിനൊപ്പം ബ്രിട്ടീഷ് നേതാക്കളും സ്വാഗതം ചെയ്തു.

തന്റെ പ്രസംഗം നല്ലതും പൂർണവും ആയിരുന്നു എന്ന് ട്രംപ് ചൂണ്ടിക്കാട്ടി. രാജിവച്ചവർ ചെയ്ത പ്രവൃത്തി ജനാധിപത്യത്തിനു വലിയ ഭീഷണിയായിരുന്നു. "ബി ബി സിയിലെ ഉന്നതർ ആയിരുന്നു അവർ."

അഴിമതിക്കാരായ അവരെ തുറന്നു കാട്ടിയതിനു ടെലിഗ്രാഫ് പത്രത്തെ അദ്ദേഹം അഭിനന്ദിച്ചു.

Advertisment