നിയമത്തിന് വിധേയമായിരിക്കുക,അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ദ്ര നൂയി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbbh

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി പെപ്‌സികോയുടെ മുന്‍ സിഇഒ ഇന്ദ്രാ നൂയി. 

പ്രാദേശിക നിയമങ്ങള്‍ അനുസരിക്കാനും ഓരോരുത്തരും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ലഹരി ഉപയോഗത്തിന് അടിമകളാകരുതെന്നും അവര്‍ അറിയിച്ചു.

യുഎസിലേക്ക് വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായും ജാഗ്രതയോടെയും തുടരാനും അവരെ കുഴപ്പത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ഉപദേശിക്കുന്ന 10 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറക്കി. വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

''ഞാന്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന്റെ കാരണം, യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഇതിനകം ഇവിടെ പഠനം തുടരുന്ന യുവാക്കളോട് സംസാരിക്കാനാണ്. കാരണം ഞാന്‍ എല്ലാ വാര്‍ത്തകളും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് ചുറ്റുമുള്ളത്,'' 68 കാരിയായ നൂയി വീഡിയോയില്‍ പറഞ്ഞു.

''സുരക്ഷിതമായി തുടരാന്‍ ചെയ്യേണ്ട കാര്യങ്ങ നിങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിങ്ങള്‍ തന്നെയാണ്... നിയമത്തിന് വിധേയമായിരിക്കുക, രാത്രിയില്‍ ഒറ്റയ്ക്ക് ഇരുട്ടുള്ള സ്ഥലങ്ങളിലേക്ക് പോകരുത്, മയക്കുമരുന്നിലോ അമിത മദ്യപാനത്തിലോ ഏര്‍പ്പെടരുത്. ഇതെല്ലാം ദുരന്തങ്ങളിലേക്ക് നയിക്കും,'' അവര്‍ പറഞ്ഞു.

Indian students Indra Nooyi
Advertisment