ഡാലസിന് സമീപം ഗ്യാസ് സ്റ്റേഷനിൽ കരടി; ജാഗ്രത പാലിക്കാൻ നിർദ്ദേശം

New Update
Ftfuv

ടെക്സസ് : ഡാലസിൽ നിന്ന് ഏകദേശം 70 മൈൽ വടക്കുള്ള സാവോയിയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ കരടിയെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ കരടിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കരടി ഗ്യാസ് പമ്പുകളിലേക്ക് ഓടുന്നതും പിന്നീട് എതിർ ദിശയിലേക്ക് തിരിഞ്ഞുപോകുന്നതും വിഡിയോയിൽ കാണാം.

Advertisment

ടെക്സസ് പാർക്ക് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർ കരടിയെ കണ്ട വിവരം സ്ഥിരീകരിച്ചു.വർഷത്തിലെ ഈ സമയം കുഞ്ഞു കരടികൾ അമ്മമാരെ വിട്ട് ദൂരെ സ്ഥലങ്ങളിൽ എത്താൻ സാധ്യതയുണ്ട്. കറുത്ത കരടികൾ സാധാരണയായി ആക്രമണകാരികളല്ലെങ്കിലും ചിലപ്പോൾ മനുഷ്യനെ ആക്രമിക്കാം. കരടിയെ കണ്ടാൽ ഓടാൻ പാടില്ല.

മാത്രമല്ല അതിന് ആഹാരം കൊടുക്കാനും പാടില്ലെന്ന് ടെക്സസ് പാർക്ക് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കരടികൾക്ക് മതിയായ സ്ഥലം നൽകിയാൽ അവ സാധാരണയായി ആ പ്രദേശം വിട്ടുപോകും. കറുത്ത കരടിയെ കണ്ടാൽ ഉടൻതന്നെ ടെക്സസ് പാർക്ക് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റിനെയോ ടെക്സസ് ഗെയിം വാർഡനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.