Advertisment

പങ്കാളിത്തം കൊണ്ട് അനുഗ്രഹീതമായ ബെൻസൻവിൽ ഇടവക നടുതലതിരുനാൾ

New Update
bvgfygujhi

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ വിളവെടുപ്പ് മഹോത്സവമായി നടുതലതിരുന്നാൾ ആഘോഷിച്ചു. ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനേകം പാവങ്ങൾക്ക് സഹായമേകുന്ന ഉപവിപ്രവർത്തനങ്ങൾക്ക് പിന്തുണയേകാനായാണ് നടുതലതിരുനാൾ നടത്തിയത്. ഇടവക വിശ്വാസ സമൂഹം ദൈവാലയത്തിൽ കാഴ്ചയായി തങ്ങളുടെ വിളഭൂമിയിൽ വിളയിച്ചെടുത്ത വിഭവങ്ങൾഅർപ്പിച്ചു.



തുടർന്ന് വിൻസെൻറ്ഡി പോളിലൂടെ ഇടവകാംഗങ്ങൾ അതുവാങ്ങി സംഘടനയുടെ ചാരിറ്റിയിലേയ്ക്ക് സംഭാവനയായി നൽകി. വിളവിൻറെ നാഥന് കൃതജ്ഞതയുടെ ഉത്സവമായാണ് നടുതലത്തിരുനാൾ ആഘോഷിച്ചത്.. ഈക്രമീകരണങ്ങൾക്ക് ഇടവകയിലെ വിൻസെൻറ് ഡി പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലിജു മാത്യു, ബിനോയ് കിഴക്കനടി, മാത്യു ഇടിയാലിൽ, തോമസ് തേവർമറ്റത്തിൽ, ജിമ്മി മുള്ളൻകുഴിയിൽ എന്നിവർ നേതൃത്വം നൽകി.

Advertisment