Advertisment

എക്യുമെനിക്കല്‍ സണ്‍ഡേ സ്‌കൂള്‍ ഫെസ്റ്റിവലില്‍ തിളങ്ങി ബെന്‍സന്‍വില്ല് ഇടവക

New Update
jhg

ചിക്കാഗോ: ചിക്കാഗോയിലെ അപ്പസ്‌തോലികസഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്തവസഭകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് സണ്‍ഡേ സ്‌കൂള്‍ ഫെസ്റ്റിവല്‍ നവംബര്‍ 16നു ചിക്കാഗോയിലെ ബെന്‍സന്‍വില്ലില്‍ നടത്തപ്പെട്ടു. സേക്രഡ്ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് ഈ കലാമേളയ്ക്ക് ആതിഥ്യമരുളിയത്.

നൂറുകണക്കിനു കുട്ടികള്‍പങ്കെടുക്കുന്ന സണ്‍ഡേ സ്‌കൂള്‍ഫെസ്റ്റിവലില്‍ ബെന്‍സന്‍വില്ല് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഇടവക മിന്നും പ്രകടനം കാഴ്ചവെച്ചു.റവ.തോമസ് മാത്യു, റ്റീന തോമസ് നെടുവാമ്പുഴ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുഞ്ഞുങ്ങളുടെ ക്രൈസ്തവവിശ്വാസ ജീവിതത്തെ ആഴപ്പെടുത്താന്‍ ഉപകരിക്കുന്ന മത്സരയിനങ്ങളാണ് ഈ കലാമേളയില്‍ ഉള്‍പ്പെടുത്തിയിരിരുന്നത്.

മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായ എക്യുമെനിക്കല്‍ കൗണ്‍സിലിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് റവ. സഖറിയാ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസി), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോര്‍ജ് (ജോ. സെക്ര), ജേക്കബ് കെ. ജോര്‍ജ് (ട്രഷറര്‍), വര്‍ഗീസ് പാലമലയില്‍ (ജോ. ട്രഷറര്‍) എന്നിവരാണ്.

Advertisment